Keralam

‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്‌കീം നിർമിച്ച് നൽകും’ : മന്ത്രി ആർ ബിന്ദു

വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്‌കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്‌കൂളുകളിലെയും സെല്ലുകളെ ഏകോപിച്ചാണ് നടത്തുക. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ തൃശൂരില്‍ നിന്നും അയച്ചിട്ടുണ്ട്. ആറ് ട്രക്കുകളിലായി സാധനങ്ങള്‍ കയറ്റി […]

India

നീറ്റ് പിജി എക്‌സാം സെന്റര്‍ കേരളത്തില്‍ തന്നെ വേണം ; കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് എംപിമാര്‍

ന്യൂഡൽഹി : കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി.ജി പരീക്ഷ സെൻ്ററായി ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തിൽ തന്നെ സെൻ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ നേരിൽ കണ്ടു. ഷാഫി പറമ്പിൽ സോഷ്യൽ മീഡിയലൂടെ […]

Sports

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും ആദ്യ ഏകദിനത്തില്‍ അവസരമില്ല. അ‌ഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള്‍ റൗണ്ടറുമാണ് […]

India

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെടും: ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങും. രാഷ്ട്രപതി ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കുന്ന ഗവര്‍ണര്‍മാരുടെ […]

Health

വയനാട് ദുരന്തം: അതിജീവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം ; ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി […]

Keralam

വയനാട്ടിൽ മരണ സംഖ്യ 326; ചാലിയാറിൽ നിന്നും കിട്ടിയത് 174 മൃതദേഹങ്ങൾ, ഇനിയും കണ്ടെത്താനുള്ളത് 288 പേരെ

മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 323 ആയി. ഇന്ന് 7 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും കണ്ടെത്താൻ ഉള്ളത് 291 പേരാണ്. ചാലിയാർ പുഴയിൽ നിന്നും 174 മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. പുഴയിൽ ഡോക് സ്കോട് പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, പൊലീസ്, നേവി എന്നിവരാണ് തെരച്ചിൽ […]

India

അതിതീവ്രമഴ അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയായി; കഴിഞ്ഞ മാസം പെയ്തത് ശരാശരിയേക്കാള്‍ 9 ശതമാനം കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വര്‍ഷം ജൂലൈയിലുണ്ടായ അതി തീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് ജൂലൈയില്‍ പെയ്തതിനേക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ്. ഓഗസ്റ്റില്‍ രാജ്യത്തിന്റെ മിക്ക ഭാഗത്തും സാധാരണയോ അതില്‍ കൂടുതലോ മഴ ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. […]

Keralam

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് ; വ്യാജ പ്രചരണം നടത്തിയ ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

പന്തളം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന രീരിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനറുമായ കുളനട ഞെട്ടൂര്‍ അവിട്ടം ഹൗസില്‍ ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. ‘ദുരന്തബാധിതരെ സഹായിക്കേണ്ടവര്‍ നേരിട്ട് സഹായം […]

Keralam

വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിൽ അനുശോചനവും വേദനയും പങ്കിട്ട് നടൻ മോഹൻലാൽ

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിൽ അനുശോചനവും വേദനയും പങ്കിട്ട് നടൻ മോഹൻലാൽ. മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടുക്കുമെന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യംചെയ്യുന്നുവെന്നും […]

Keralam

എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കൂട്ടത്തോൽവി

കൊച്ചി : എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോ​ഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ൽ 30 പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് ഗ്രൌണ്ടിലെ മാത്രം കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാൽപാദം കൊണ്ടു ഗിയർ […]