Keralam

‘വയനാട് ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്’; മന്ത്രി വി. ശിവൻകുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് […]

Local

അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് റോഡിൽ ഗതാഗത തടസ്സം

അതിരമ്പുഴ : അതിരമ്പുഴ മെഡിക്കൽ കോളേജിൽ റോഡിൽ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് ഗതാഗത തടസ്സം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് വീണത്.

India

പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആര്‍ഒ പുറത്തു […]

Technology

12 മിനുട്ടുകൊണ്ട് സജ്ജമാക്കാം വ്യോമസേനയുടെ പോർട്ടബിൾ ആശുപത്രി ; ലോകത്ത് ആദ്യം

ഒരുപാടാളുകളെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവും അവശ്യസംവിധാനമാണ് ആശുപത്രികൾ. അപകടം നടന്ന സ്ഥലങ്ങളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ദൂരവും അവിടേക്ക് എത്തിപ്പെടാനുള്ള സമയവും മരണ സംഖ്യ കൂടുന്നതിന് കാരണമാകാറുമുണ്ട്. അങ്ങിനെയെങ്കിൽ ദുരന്തമുഖത്തേക്ക് എത്തിക്കാവുന്ന പൂർണ്ണസജ്ജമായ ആശുപത്രികളുണ്ടെങ്കിലോ, അത് ബാധിക്കപ്പെട്ടവ‍‍ർക്ക് വലിയ കൈത്താങ്ങാണ്. ഇങ്ങനെ ടെക്നോളജിയുടെ എല്ലാ സാധ്യതതകളും ഉപയോ​ഗിക്കുന്നത് തന്നെയാണ് ഇന്ത്യയുടെ […]

Keralam

വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. […]

District News

ടിപ്പറിന്റെ ടയര്‍ താഴ്ന്നു; കോട്ടയത്ത് റോഡില്‍ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍

കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ […]

Sports

മൂന്നാം മെഡല്‍ തേടി മനു ഭാകര്‍, സെമി ലക്ഷ്യമിട്ട് ലക്ഷ്യ; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പാരിസ്: രണ്ട് വെങ്കല മെഡലുകള്‍ വെടിവച്ചിട്ട് ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നുണ്ട്. ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. മെഡല്‍ പ്രതീക്ഷകളായിരുന്നു പിവി സിന്ധു […]

Keralam

കര്‍ക്കടക വാവ് ; കൊച്ചി മെട്രോ ഇന്നും നാളെയും അധിക സര്‍വീസ് നടത്തും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഇന്നും നാളെയും അധിക സര്‍വീസ് നടത്തും. കര്‍ക്കടക വാവ് പ്രമാണിച്ചാണ് ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടിയത്. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സര്‍വീസ് ഉണ്ടാകും. നാളെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലര്‍ച്ചെ 5 […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 700 പോയിന്റ് കൂപ്പുകുത്തി; ഒറ്റയടിക്ക് ഒലിച്ചുപോയത് 4.26 ലക്ഷം കോടി രൂപ

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. നിലവില്‍ 81,000ന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെയാണ്. ഇന്നലെയാണ് നിഫ്റ്റി […]

Keralam

9 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും; വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ്

വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, […]