Business

സ്വര്‍ണവില വീണ്ടും കൂടി; 52,000ലേക്ക്, ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ […]

Keralam

വയനാട് ദുരന്തം: ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ

രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തൽ. കൊച്ചിയിലെ ഏജന്‍സിയാണ് […]

Keralam

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉൾപ്പെടെയുള്ള വശങ്ങൾ വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനം. വിദ്യാഭ്യാസ അവകാശത്തിന്റെ അടിസ്ഥാന നിയമത്തിൽ പുനപരിശോധന […]

Local

യുവതിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാരോപണം; അതിരമ്പുഴ എം.ജി യൂണിവേഴ്സിറ്റി ജീവനക്കാരിയും വിദ്യാർത്ഥികളും ചേർന്ന് സ്വകാര്യ ബസ് തടഞ്ഞു

അതിരമ്പുഴ: യുവതിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാരോപിച്ച് എം.ജി യൂണിവേഴ്സിറ്റി ജീവനക്കാരിയും വിദ്യാർത്ഥികളും ചേർന്ന് അതിരമ്പുഴ യൂണിവേഴ്സിറ്റിയ്ക്ക് മുന്നിൽ സ്വകാര്യ ബസ് തടഞ്ഞു. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ മർദിച്ചതായി ആരോപിച്ച് ഡ്രൈവർ ബസ് വഴിയിൽ ഉപേക്ഷിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൂഞ്ഞാർ – മുണ്ടക്കയം – […]

Local

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ജീവനൊടുക്കിയെതെന്ന് സൂചന

ഏറ്റുമാനൂർ : റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്ന് രാവിലെ 8.15 ന് ഏറ്റുമാനൂർ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി.   ട്രെയിൻ […]

Keralam

ശാസ്ത്രജ്ഞർ ഫീൽഡ് വിസിറ്റിനായി മേപ്പാടി സ‌ന്ദർശിക്കരുത്, അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്: സർക്കാർ ഉത്തരവ്

കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മേപ്പാടി സന്ദർശിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മേപ്പാടിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് […]

Keralam

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലുള്ള മുൻകരുതലിന്‍റേയും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിന്‍റേയും പശ്ചാത്തലത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02-08-2024) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾക്കാണ് നാളെ അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളെജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള വിദ്യാഭ്യാസ […]

Keralam

എന്റെ പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു, ഇവിടെ കുട്ടികൾക്ക് പിതാവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടു: രാഹുൽ ​ഗാന്ധി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ​ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ​ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്നെ […]

Keralam

പുഴ കടക്കാന്‍ ഉരുക്കുപാലം; ബെയ്‌ലി പാലം തുറന്നു; വാഹനങ്ങള്‍ കടത്തിവിട്ടു; ഇനി അതിവേഗ രക്ഷാപ്രവര്‍ത്തനം

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം തുറന്നുകൊടുത്തു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും. മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും […]

No Picture
Keralam

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് ലഭ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, […]