India

പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

ഡൽഹി : പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി.ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ […]

Keralam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മത്സരിക്കാന്‍ 84 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ; നടനുള്ള പോരാട്ടം മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന 160 സിനിമകളില്‍ 84 എണ്ണം പുതുമുഖ സംവിധായകരുടെത്. മികച്ച നടനുള്ള അവാര്‍ഡ് നേടാന്‍ മമ്മൂട്ടിയും പൃഥ്വിരാജും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഭീഷണിയുമായി നിരവധി പുതുമുഖ നടന്‍മാരും രംഗത്തുണ്ട്. ഈ മാസം 20 നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമി തീരുമാനം. […]

Sports

പാരിസ് ഒളിംപിക്സ് ; ഷൂട്ടിം​ഗിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം

പാരിസ് : പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. […]

No Picture
Keralam

‘ഇനിയും ജീവനോടെ ആരുമില്ല’; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും […]

Keralam

വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും.വൈകുന്നേരം 5:15 ന്  വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം  നിർവഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ.അലക്സ്‌ വടശ്ശേരി സി ആർ എം, ഫാ ടോണി കോയിൽ പറമ്പിൽ,ഫാ.നവീൻ […]

Keralam

വിവാഹ ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : വിവാഹ ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്‌നേഹരഹിതമായി കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ […]

World

ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരം

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിയിൽ ഇന്ത്യൻ നഗരമായ മംഗളൂരു തിരഞ്ഞെടുക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തില്‍ കുറവുള്ളയാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മംഗളൂരുവിനെ സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പട്ടികയിൽ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളില്‍ ഒന്ന്, രണ്ട്, […]

India

പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

ഡൽഹി : പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത […]

Keralam

തകർന്നടിഞ്ഞ് പുഞ്ചിരിമട്ടം; മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല; തിരച്ചിൽ ദുഷ്കരം

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങൾ പൂർണമായി തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. പുഞ്ചിരിമട്ടം ടോപ്പിൽ തെരച്ചിൽ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ […]