Keralam

എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി […]

Keralam

ചിന്നക്കനാലിൽ ഏറ്റുമുട്ടി കാട്ടാനകൾ ; മുറിവാലൻ കൊമ്പൻ ഗുരുതരാവസ്ഥയിൽ

മൂന്നാർ : ചിന്നക്കനാലിൽ ആനകളുടെ ഏറ്റുമുട്ടല്‍. ചക്കക്കൊമ്പനുമായി കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലൻ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശംവിതച്ചിരുന്ന ആനകളാണ് ചക്കക്കൊമ്പനും മുറിവാലനും. നേരത്തേ ചിന്നക്കനാൽ സിങ്കകണ്ടം സിഭാഗത്തുവെച്ച് 21-ന് ആനകൾ കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷവും ആനകൾ തമ്മിൽ […]

Business

വ്യാപാര രഹസ്യം ചോർത്തി ; ഇന്ത്യന്‍ ഐടി കമ്പനിക്ക് അമേരിക്കയിൽ 800 കോടി രൂപ പിഴ

വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിൽ ഇന്ത്യന്‍ ഐടി കമ്പനിയായ സ്‌റ്റെര്‍ലൈറ്റ് ടെക്കിന് അമേരിക്കയിൽ 800 കോടി രൂപ പിഴ. ഇറ്റാലിയന്‍ എതിരാളി പ്രിസ്മിയനില്‍ നിന്ന് സ്‌റ്റെര്‍ലൈറ്റ് കമ്പനി ഉപഭോക്താക്കളുടെയും നിര്‍മാണത്തിന്റെയും വിവരങ്ങള്‍ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വ്യാപാര അവകാശ ലംഘനമാണിതെന്നും ഈ രേഖകളുപയോഗിച്ച് 96,500,000 ഡോളറിന്റെ […]

India

സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക് ; 2025 മുതൽ കോഴ്സുകൾ ആരംഭിക്കും

ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു.കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയായി. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം 2025 ജൂലൈയിൽ ആരംഭിക്കും. ഗുരുഗ്രാമിലാണ് സർവകലാശാല ക്യാംപസ് സ്ഥാപിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ട […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം മാധ്യമങ്ങളെ കാണാം എന്ന് കരുതിയിരുന്നത്. എന്നാൽ ചിലർ എതിർത്തതിനാൽ സാധ്യമായില്ലെന്ന് ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക ചർച്ച ചെയ്തതിന് ശേഷം നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെളിപ്പെടുത്തൽ വന്ന ഉടൻ […]

Keralam

മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം: മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓഫീസിന് നൂറുമീറ്റർ അപ്പുറത്ത് ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടർന്നുണ്ടായ ലാത്തി […]

Keralam

വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ളതാകരുത് ; നടി രേവതി

ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തലുകളെന്ന് നടി രേവതി. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു . അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിത് രേവതി പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം […]

Keralam

കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു ; പ്രതി ഇറങ്ങിയോടി

കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് അരുംകൊല നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. പ്രതി ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വൈറ്റില […]

Keralam

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻലാൽ പ്രതികരിക്കുന്നത്. ഹേമക്കമ്മിറ്റിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്നതാണ്. അതിനാല്‍, […]

Keralam

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്, നാലു […]