Keralam

ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്‍റെ വെളിപ്പെടുത്തലിലും പി വി അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ ടി ജലീല്‍ എംഎല്‍എ. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് […]

India

‘നാലാമതും ജനിച്ചത് പെൺകുഞ്ഞ്’; നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ

നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ഡൽഹി ഷഹ്ദാരയിലാണ് ക്രൂരകൃത്യം.പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം തന്നെ പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകമെന്ന് മാതാവിന്റെ മൊഴി. ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെയാണ് കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് […]

India

‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാവണം’; പ്രധാനമന്ത്രി

സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. സ്ത്രീസുരക്ഷക്കായി രാജ്യത്തുള്ള നിയമങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിധി വേഗത്തിൽ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. സുപ്രീംകോടതി സംഘടിപ്പിച്ച ജില്ല ജുഡീഷ്യറി കോൺഫറൻസിലാണ് പരാമർശം. അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് […]

India

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു; അസ്‌ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങി

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്‌ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് അസ്‌ന ചുഴലിക്കാറ്റ് […]

Keralam

സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എം.വി.രാഘവനും കെ. ആർ ഗൗരിയമ്മയ്ക്കും ശേഷം സി.പി.ഐ.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജൻ. ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായ ഇ.പി.ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സി.പി.ഐ.എം ലെ ഏറ്റവും സീനിയറായ നേതാവാണ് ജയരാജൻ […]

Keralam

‘രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി. നാളെ പാര്‍ട്ടി ബ്രാഞ്ച് […]

Keralam

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് ;നടി രേവതി

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി  പറഞ്ഞു. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ […]

India

ഓസ്‌ട്രേലിയന്‍ പര്യടനം; അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ മലയാളി താരവും

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി താരവും ഇടംപിടിച്ചു. മുഹമ്മദ് ഇനാനാണ് ഇടം കണ്ടത്. ബാറ്റിങ് ഓള്‍ റൗണ്ടറാണ് താരം. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം നേടി . മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് […]

India

സംവരണ മാനദണ്ഡങ്ങൾ പടിക്ക് പുറത്ത്; ലാറ്ററൽ നിയമനത്തിലൂടെ ഐ സി എ ആറിൽ നിയമിക്കപ്പെട്ടത് 2700ൽ അധികം ശാസ്ത്രജ്ഞർ

രാജ്യത്തെ സംവരണ തത്വങ്ങളെ അട്ടിമറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഉയർന്ന പദവികളിൽ 2007 മുതൽ നിയമിക്കപ്പെട്ടത് 2700-ലധികം ശാസ്ത്രജ്ഞർ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏറ്റവും വലിയ കൃഷി ഗവേഷണ സ്ഥാപനമാണ് (ഐ സി എ ആർ).  അടുത്തിടെ കേന്ദ്രസർക്കാർ വകുപ്പുകളിലെ നാൽപത്തിയഞ്ചോളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ […]

Health

അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; ഏറ്റവും ബാധിക്കുക ഗര്‍ഭിണികളെ

അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍. ഒറോപൗഷെ എന്ന വൈറസ് മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് സ്ലോത്ത് ഫീവര്‍. ക്യൂബയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ അമേരിക്കയില്‍ 21 പേര്‍ക്കും യൂറോപ്പില്‍ 19 പേര്‍ക്കും രോഗബാധ സ്ഥീരികരിച്ചിട്ടുണ്ട്. രോഗവ്യാപനത്തെ തുടര്‍ന്ന് […]