Keralam

രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജന്‍; സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്‍ ബിജെപി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ കഴിഞ്ഞ ദിവസം ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില […]

Keralam

ആധാരമെഴുത്തുകാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചട്ടുണ്ടെന്ന് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. […]

District News

ആർച്ചുബിഷപ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ആഗസ്റ്റ് 31ന് 4 മണിക്ക് അദ്ദേഹത്തിന്റെ മാതൃഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാനോനിക സ്വീകരണം […]

World

സുനിത വില്യംസ് ഇല്ലാതെ സ്റ്റാര്‍ ലൈനര്‍ തിരിച്ചുവരുന്നു; ഭൂമിയിലിറങ്ങുക പാരച്യൂട്ടുകളുടെ സഹായത്തോടെ

വാഷിങ്ടണ്‍ ഡിസി: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നതായി നാസ. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും ദൗത്യം […]

Local

ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024; മാന്നാനം കെ ഇ സ്കൂളിൽ ശനിയാഴ്ച തുടക്കമാകും

മാന്നാനം: എ എസ് ഐ എസ് ഇ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ  ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024  മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശനിയാഴ്ച  തുടക്കമാകും.  മാന്നാനം സെന്റ് ജോസഫ് മൊണാസ്റ്ററി പ്രിയോർ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സി എം […]

Keralam

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി വേണു വിരമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. നാഷണൽ […]

Keralam

ലൈം​ഗികാരോപണം; അസ്വ. വിഎസ് ചന്ദ്രശേഖറിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ അസ്വ. വിഎസ് ചന്ദ്രശേഖറിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം സെഷൻസ് കോടതി. തിങ്കളാഴ്ച വരെ വിഎസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ […]

Keralam

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി: മന്ത്രി പി രാജീവ്

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് […]

Keralam

‘ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാൻ സാധിക്കൂ’: ലാലു അലക്‌സ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്ത് വിടണമെന്ന് നടൻ ലാലു അലക്‌സ്. അമ്മ സംഘടനയിലെ പ്രശ്‌നങ്ങൾ ശരിയയായി പറയാൻ റിപ്പോർട്ട് പൂർണമായും പുറത്ത് വിടണം. ഉള്ളടക്കം ശരിയായി മനസിലാക്കണം. വിവരങ്ങൾ പുഴ്ത്തിവെക്കുന്നത് ശരിയല്ലെന്നും ലാലു അലക്‌സ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് […]

Keralam

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറിന് കത്തയച്ചു

തിരുവനന്തപുരം: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതശരീരം റഷ്യയിലെ റോസ്തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് […]