District News

ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

  ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് രഞ്ജിത്ത് ബാബു […]

India

സുപ്രീംകോടതിയിൽ തീർപ്പാകാത്ത കേസുകളുടെ എണ്ണം റെക്കോർഡ് കടന്നു

വൈകി എത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്നല്ലേ. അങ്ങനെയെങ്കിൽ ഇന്ത്യയിൽ നടക്കുന്നത് നീതി നിഷേധമാണോ എന്ന് സംശയിക്കേണ്ടിവരും. ലക്ഷകണക്കിന് കേസുകളാണ് ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയിൽ മാത്രം തീർപ്പാകാതെയുള്ള കേസുകളുടെ എണ്ണം 83,000 കടന്നുവെന്നാണ് പുതിയ കണക്കുകൾ. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ ഇത് റെക്കോർഡ് വർധനയാണ്. ഇതിന് പുറമെയാണ് […]

Keralam

വാഹനമോടിക്കുമ്പോള്‍ അപകടത്തിലേക്ക് നയിക്കുന്ന 10 കാര്യങ്ങള്‍; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്, സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്, വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുമ്പോള്‍ […]

Keralam

മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം : മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണ്. ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും. ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഐയുടെ […]

Keralam

നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് : നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ഇരുബസുകളിലായി 30 ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. നാദാപുരം ​​ഗവൺമെൻ്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാ​ഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് […]

Keralam

വയനാട് മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം; അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി

മുണ്ടക്കൈ- ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്തം നടന്ന് ഒരു മാസമാകുമ്പോഴും സർക്കാരിൻറെ അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രായമായവരുൾപ്പെടെ വീടുകളിൽ ഉള്ളതിനാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഉരുൾ പൊട്ടൽ മൂലം സർവ്വവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10,000 […]

Keralam

ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിലെ വീടുകൾക്ക് ഇളവ്; റോഡിൽ നിന്നും ഒരു മീറ്റർ വിട്ട് നിർമ്മിക്കാം; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ( വഴിയുടെ അതിർത്തിയിൽ നിന്നും വിടേണ്ട ഭൂമിയുടെ […]

India

സതാംപ്‌ടൺ സർവകലാശാല വരുന്നു; രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാംപസ് ഗുരുഗ്രാമിൽ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവകലാശാലാ കാംപസ് സ്ഥാപിക്കാൻ യു.കെ.യിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് കാംപസ് തുറക്കുക. 2025 ജൂലൈയിൽ കോഴ്സ് തുടങ്ങും. ബിസിനസ്, മാനേജ്മെന്റ്, കംപ്യൂട്ടിങ്, നിയമം, എൻജിനിയറിങ്, ആർട്ട്, ഡിസൈൻ, ബയോ സയൻസസ്, ലൈഫ് സയൻസസ് എന്നിവയിലാണ് […]

Local

സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കെ.ഇ സ്കൂളിൽ തുടക്കം

മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി.  വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ചാർളി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ സ്കൂൾ […]

Keralam

അടുത്ത മണിക്കൂറില്‍ സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട് […]