Keralam

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. […]

District News

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് […]

India

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 4 സൈനികർക്ക് വീരമൃത്യു

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് […]

Keralam

പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: മഴ കനത്തതിനെത്തുടര്‍ന്നു ജുലൈയില്‍ പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ചയെന്ന് തൃശൂര്‍ സബ് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. റൂള്‍ കര്‍വ് പ്രകാരം നേരത്തെ കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടര്‍ ഉയര്‍ത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം […]

Business

എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ

എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ആനിവേഴ്‌സറി ഓഫര്‍ അനുസരിച്ച് […]

Local

അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ

അതിരമ്പുഴ : അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ വരവേറ്റത് ഈ സ്കൂളിലെ കുട്ടി അധ്യാപകരാണ്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൺകുളിരുന്ന ഒരു കാഴ്ച തന്നെയായിരുന്നു. സ്കൂൾ ലീഡർ ആഷ്‌ന ഷിജു […]

Opportunities

ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് നൂതന തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി .ഐസി.ടി.  അക്കാദമി ഓഫ് കേരള. മാറിയകാലഘട്ടത്തില്‍ തൊഴില്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നൂതന നൈപുണ്യപരിശീലന പദ്ധതികളാണ് ഐ.സി.ടി. അക്കാദമി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് […]

Keralam

‘പട്ടാളം വന്ന് വെടിവെച്ചാലും പിന്മാറില്ല’; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കന്റോണ്‍മെന്റ് എസ്‌ഐയെ സ്ഥലത്തു നിന്നും മാറ്റാതെ ആശുപത്രിയിലേക്കില്ലെന്ന് അബിന്‍ വര്‍ക്കിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലപാടെടുത്തു. സംഘര്‍ഷ വിവരമറിഞ്ഞ് കെപിസിസി പ്രസിഡന്റ് […]

Keralam

‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് […]

India

‘ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി തുടങ്ങി’; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. […]