Sports

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ജെസിക്ക പെഗുല, ഷ്വെംതെക് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെസിക്ക പെഗുല. ക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 6-4. കരിയറില്‍ ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് […]

Keralam

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 8 ഞായറാഴ്ച ജാഗ്രതാ ദിനമായി ആചരിക്കും

കൊച്ചി: പുതിയ ഇഎസ്എ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും  കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായര്‍ ജാഗ്രതാ ദിനമായി […]

Environment

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സച്മിഡിറ്റ് സമുദ്രഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്, തങ്ങളുടെ പര്യവേഷണത്തിനിടയിൽ പർവതം കണ്ടെത്തിയത്. ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് […]

Keralam

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

Keralam

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ […]

Keralam

പിവി അൻവറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; “ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അൻവർ

എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് […]

Technology

ഫോൺ നമ്മൾ പറയുന്നത് എല്ലാം കേൾക്കുന്നുണ്ട്; സംശയം ശരിവെച്ച് മാർക്കറ്റിങ് സ്ഥാപനം

നമ്മൾ പലപ്പോഴും ചിന്തിക്കാറുള്ള ഒരു വലിയ സംശയത്തിന് സ്ഥിരീകരിണം ഉണ്ടായിരിക്കുകയാണ്. നമ്മളുടെ സംസാരത്തിൽ വന്നിട്ടുള്ള ചില ഉത്പന്നങ്ങൾ ഫോണിൽ പരസ്യമായി വരുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം.നമ്മൾ പറയുന്നത്  ഫോൺ കേൾക്കുന്നുണ്ടോ എന്നതായിരുന്നു ടെക് ലോകത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നത്. ഈ ആശങ്കയും സംശയും ശരിവെച്ച് ഒരു മാർക്കറ്റിങ് സ്ഥാപനം രം​ഗത്തെത്തിയിരിക്കുകയാണ്. […]

World

2024 പാരാലിമ്പിക്‌സ്; ചരിത്രത്തിലെ മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ

പാരീസ്: 2024 പാരാലിമ്പിക്‌സിൽ ചരിത്രത്തിലെ മികച്ച സ്വര്‍ണ മെഡല്‍ വേട്ടയുമായി ഇന്ത്യ. അഞ്ച് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. പാരീസ് ഗെയിംസിന്‍റെ ഏഴാം ദിവസം ഇന്ത്യൻ സംഘം രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരമായി ഹർവീന്ദർ സിങ് മാറി. […]

Keralam

എഡിജിപിയെ മാറ്റി നിര്‍ത്തണമെന്നത് അന്‍വറിന്റെ ആവശ്യം, സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍, അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യം തള്ളി മന്ത്രി വി ശിവന്‍കുട്ടി. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് പി വി അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പി […]

Keralam

എഴുത്തുകാരൻ കെ.എല്‍. മോഹനവര്‍മ ബിജെപി അംഗത്വം സ്വീകരിച്ചു

കൊച്ചി : സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എറണാകുളത്തെ ലോട്ടസ് ആപ്പാര്‍ട്ട്‌മെന്റിലെത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്. ബിജെപി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണന്‍ നമ്പൂതിരി. സംസ്ഥാന […]