Keralam

സിനിമ സീരിയല്‍ നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടത്തും. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു രാമചന്ദ്രന്‍. കൂടാതെ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1987 മുതല്‍ 2016 […]

Keralam

കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ പോര് കടുക്കുന്നു

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ പോര് കടുക്കുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലാണ് പോര്. സീറ്റ് ഏറ്റെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോടാവശ്യപ്പെട്ട് കോൺഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്ത കോൺഗ്രസ് കുട്ടനാട് […]

Keralam

സിനിമയെ തകര്‍ത്തത് താരാധിപത്യം: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്. […]

Keralam

കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് […]

District News

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

കോട്ടയം : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്തി അറിയിച്ചേക്കും. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നാണ് […]

Keralam

വരുമാന സർട്ടിഫിക്കറ്റ് വേണോ?; ഇനി സത്യവാങ്മൂലം നിർബന്ധം

തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും. ഇക്കാര്യങ്ങളെക്കുറിച്ചും ഇതു […]

Keralam

ലൈംഗികാതിക്രമം; ര‌ഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ര‌ഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പശ്ചിമ ബംഗാൾ നടിയുടെ പരാതിക്ക് പിന്നിൽ ഗൂഢ ലക്ഷ്യമെന്നാണ് രഞ്ജിത്തിന്റെ പ്രധാന വാദം. സിനിമയിൽ അവസരം നൽകാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണം. നടിയുമായി സംസാരിച്ചപ്പോൾ അണിയറപ്രവർത്തകരും […]

District News

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച്ച തിരി തെളിയും

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. […]

Keralam

കുറ്റം തെളിയും വരെ ഏതൊരാളും നിരപരാധി, അത് പ്രതികളുടെ മൗലിക അവകാശം; ഹൈക്കോടതി

കൊച്ചി: കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, ഗൗരവം, അതിന്‍റെ വ്യാപ്തി എന്നിവയെല്ലാം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു […]

Movies

നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; ദുബായില്‍ വിളിച്ചുവരുത്തി ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

നടന്‍ നിവിന്‍ പോളിക്കെതിരെയും പീഡനക്കേസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. കഴിഞ്ഞവർഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. […]