Keralam

കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി-ഹണ്ട് ; ആറ് പേരെ അറസ്റ്റ് ചെയ്തു

കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, […]

Keralam

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി സ്പെയിനിലേക്ക്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പുറപ്പെടും. മന്ത്രി നാളെ പുലർച്ചെ സ്പെയിനിലേക്ക് പുറപ്പെടും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള […]

Keralam

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; പ്രേംകുമാറിന് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍ക്കാലിക ചുമതല നല്‍കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമാ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്.

Keralam

നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട […]

Local

ഗാന്ധിനഗർ എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗാന്ധിനഗർ:  ഗാന്ധിനഗർ എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പാലത്തെ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജാസ്(19) ആണ് മരിച്ചത്.എസ് എം ഇ കോളജിലെ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയാണ് അജാസ്. ഇന്നലെ രാത്രി […]

Keralam

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മണിയന്‍ പിള്ള രാജുവിന് […]

Keralam

ഉദ്യോഗസ്ഥരിലെ തട്ടിപ്പുകാരെ തുറന്നുകാട്ടാൻ കെ.ടി. ജലീലിന്‍റെ പോർട്ടൽ

തിരുവനന്തപുരം : ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുന്നതിനായി പോർട്ടൽ തുടങ്ങുമെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ. കെ.ടി. ജലീൽ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും എസ്പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്പി ശശിധരനെതിരെയും പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയാറാകുമെന്നാണ് കരുതുന്നത്.  ഏത് […]

Keralam

ബംഗാളി നടിയുടെ ലൈംഗികാതിക്രമ കേസ് : മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രഞ്ജിത്ത്

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് ഹൈക്കോടതിയില്‍. കേസിൽ താന്‍ നിരപരാധിയാണ്. പരാതികാരിയായ നടിയെ സിനിമയിലേക്ക് തെരഞ്ഞെടുക്കാത്തതിലെ നീരസമാണ് ആരോപണത്തിന് അടിസ്ഥാനം.  തന്നെ കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. പരാതി നല്‍കിയത് 15 വര്‍ഷത്തിനുശേഷമാണെന്നും […]

India

തമിഴക വെട്രികഴകത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്

ചെന്നൈ: തമിഴക വെട്രികഴക( ടിവികെ)ത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻപ് ഓരോ മണ്ഡലത്തിൽ നിന്നും മത്സരിക്കേണ്ട സ്ഥാനാർഥികളെ ഇപ്പോഴെ തിരഞ്ഞെടുക്കണമെന്നാണ് വിജയ്‌യുടെ നിർദേശം. ഓരോ മണ്ഡലങ്ങളിൽ നിന്നും നാലു സ്ഥാനാർഥിയെ എങ്കിലും നാമനിർദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയുടെ ‘ദ ഗോട്ടി’ൻ്റെ റിലീസിന് […]

Keralam

തിരുവനന്തപുരം പാപ്പനംകോട് ഉണ്ടായ വന്‍തീപിടിത്തത്തില്‍ രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ […]