Automobiles

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി. എസ് പ്രസ്സോ, ആള്‍ട്ടോ എന്നീ മോഡലുകളുടെ ചില വേരിയന്റുകള്‍ക്കാണ് കമ്പനി വിലകുറച്ചത്. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോള്‍, ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ മോഡലുകള്‍ക്കാണ് വില കുറയുക. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 5.01 ലക്ഷം എക്‌സ് ഷോറൂം […]

Keralam

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ […]

Keralam

എൽഡ‍ിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ

തിരുവനന്തപുരം : എൽഡ‍ിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ചോദിച്ചു.  വൈദേകം റിസോർട്ടിനെപ്പറ്റി നൽകിയ പരാതി എന്തായെന്ന പി ജയരാജന്റെ […]

General Articles

ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ‘2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് […]

India

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ […]

Keralam

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറ‍ഞ്ഞു. പിവി അൻവറിന്റെ വിമർശനം മുഖ്യമന്ത്രിയുടെ […]

Keralam

ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല

കൊച്ചി : ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. […]

Keralam

‘മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ല’; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. താത്കാലികമായി അഡീഷണൽ ക്ലാസുകൾ […]

World

കൊടും പട്ടിണിയില്‍ വലഞ്ഞ് നമീബിയ; ആനകളെ ഉൾപ്പടെ കൊന്നു തിന്നാന്‍ അനുമതി

കൊടും പട്ടിണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യമായ നമീബിയ വന്യമൃഗങ്ങളെ കൊന്നുതിന്നാനൊരുങ്ങുകയാണ്. എല്‍ നിനോ പ്രതിഭാസം വിതച്ച വരള്‍ച്ച കാരണം രാജ്യത്തെ 1.4 ദശലക്ഷം വരുന്ന ജനസഖ്യയുടെ പകുതിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലകപ്പെട്ടുകഴിഞ്ഞു. ഇതിനെ തുടര്‍ന്ന് 83 ആനകള്‍ ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഭരണകൂടം […]