Keralam

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും. ഇതിനിടെ മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി […]

Health Tips

ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം

യാത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ​ഗർഭിണികൾ ചോളം കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് […]

Keralam

എഡിജിപിക്ക് എതിരായ ആരോപണങ്ങള്‍; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ആരോപണങ്ങള്‍ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കുകയും […]

Keralam

നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിക്കണം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: വയനാട് ദുരന്തം വളരെ ഏറെ പ്രയാസമുണ്ടാക്കുന്നതാണങ്കിലും ദീർഘനാളെത്തെ പരിശീലനവും അതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാറ്റിവച്ച ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയുടെയും മറ്റ് വള്ളംകളി കളുടെയും തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഇവ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് കെ.ഫ്രാൻസിസ് ജോർജ് എം.പി. […]

Keralam

പരശുറാം എക്‌സ്പ്രസ് സമയനിഷ്‌ഠ പാലിക്കാന്‍ നടപടി വേണം; മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ : പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷന്‍റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇത് സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി. പരശുറാം എക്‌സ്‌പ്രസിൽ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്കിന് യതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ നിര്‍ദേശത്തില്‍ […]

District News

മണർകാട് പള്ളി എട്ടുനോമ്പ് തിരുനാൾ; സെപ്റ്റംബർ ആറിന് പ്രാദേശികാവധി

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ആറിന് മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കും […]

Movies

സിനിമയിൽ ‘ശക്തികേന്ദ്ര’മില്ല, സമൂഹത്തിലെ എല്ലാ നന്മ,തിന്മകളും സിനിമയിലുമുണ്ട്; മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതിനാലാണ് […]

Keralam

കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവരും; പത്മജ

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ‘ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല, കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്. സിമി […]

India

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത; കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിൽ പ്രഭവകേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.  നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് […]

Keralam

‘മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു’; എഡിജിപി എം.ആർ അജിത്കുമാറിനും പി ശശിക്കുമെതിരെ പി വി അൻവർ

സംസ്ഥാന സര്‍ക്കാരിനെയും പോലീസ് സേനയെയും വെട്ടിലാക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് പി വി അന്‍വറിന്റെ പ്രതികരണം. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം ആര്‍ […]