Keralam

അരമണിക്കൂറിനകം ഡിഎൻഎ ഫലം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കാർവാർ എംഎൽഎ ആംബുലൻസിനെ അനുഗമിക്കും

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം അരമണിക്കൂറിനകം പുറത്തു വരും. ഫലം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ്‌ കൂടി നടത്തും. ആ ഫലം വൈകിട്ട് […]

Automobiles

360-ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍; പുതിയ മാരുതി ഡിസയര്‍ നവംബര്‍ നാലിന്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ സെഡാന്‍ മോഡലായ ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പ് നവംബര്‍ നാലിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഡിസൈനുമായി ബന്ധപ്പെട്ട് പുതിയ ഡിസയറില്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒന്നിലധികം തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ഫോഗ് ലൈറ്റുകളും, പുതിയ ഡ്യുവല്‍-ടോണ്‍ […]

India

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പൊലീസുമായി ഏറ്റുമുട്ടല്‍, ഒരാള്‍ വെടിയേറ്റു മരിച്ചു

ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസും കൊള്ളസംഘവുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസിന്റെ വെടിവെപ്പില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. ആറംഗ സംഘമാണ് തമിഴ്‌നാട് പൊലീസിന്റെ […]

Keralam

പി ജയരാജനും ഇപി ജയരാജനും സാധുക്കൾ; പിവി അൻവർ

പി ജയരാജനും ഇപി ജയരാജനും ഇക്കാര്യങ്ങളൊന്നും അറിയാത്ത സാധുക്കളാണെന്ന് പി വി അൻവർ എംഎൽഎ. പി ജയരാജനുമായി അവിശുദ്ധ ബന്ധമില്ലെന്നും ആരോപണങ്ങളിൽ പങ്കില്ലെന്നും അൻവർ  പറഞ്ഞു. മനസാവാചാ ഇരുവരും ഇതൊന്നും അറിഞ്ഞിട്ടില്ലായെന്നും അൻവർ കൂട്ടിച്ചേർത്തു. എന്നാൽ ഏത് സംസ്ഥാന സമിതി അംഗവുമായാണ് ഗൾഫിൽ വെച്ച് കൂടി കാഴ്ച നടത്തിയത് […]

Keralam

സംശയിച്ചതുപോലെ തന്നെ, ഉദ്ദേശം വ്യക്തം; അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം […]

Keralam

മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്, ഓർഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാൽ മതി; ഉത്തരവിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് ഉത്തരവിൽ നിർദേശിക്കുന്നത്. ഡ്രൈവർമാർക്ക് മാത്രമല്ല കണ്ടക്ടർമാർക്കും ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. അതിവേഗം […]

India

അർജുന്‍റെ മൃതദേഹ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല. അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്. അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ […]

Keralam

പൂരം കലക്കിയ സംഭവത്തില്‍ ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം വേണം; വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ വിഷയത്തിലെ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് വീണ്ടും സിപിഐ മുഖപത്രത്തില്‍ ലേഖനം. ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം അനിവാര്യമാണെന്ന് ജനയുഗം ലേഖനത്തില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചന പിന്നില്‍ ഉണ്ടെന്ന് നാള്‍ക്കുനാള്‍ വെളിവാകുന്നു. എഡിജിപി അന്വേഷണം […]

Keralam

‘അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാ, ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി’: ഹരീഷ് പേരടി

പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പ്രശംസയുമായി നടന്‍‌ ഹരീഷ് പേരടി. അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാണെന്നും സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെന്നും .ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റിയെന്നും ഹരീഷ് പറയുന്നു. ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന് കാരണവരുടെ ആട്ടും തുപ്പും കേട്ട് […]

India

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ വീട്ടിൽ എത്തിക്കും. ഡിഎൻഎ ഫലം വന്നതിനു ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ […]