Keralam

ഒറ്റനോട്ടത്തിൽ യഥാർത്ഥ ഷോപ്പിങ് സൈറ്റെന്ന് തോന്നും, ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടും; ജാ​ഗ്രത

തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പോലീസ് നിർദേശം. കണ്ടെത്തിയ 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായും കേരള പോലീസ് […]

India

ശിവജിയുടെ പുതിയ പ്രതിമ പണിയാന്‍ 20 കോടി; 100 വർഷ ഗ്യാരന്റി, പഴയ പ്രതിമയുടെ ഇരട്ടി വലിപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത് പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്‌ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സർക്കാർ ഇതിനായി ടെൻഡർ ക്ഷണിച്ചു. പ്രതിമയ്ക്ക് 100 വർഷത്തെ ഗ്യാരന്റി […]

Banking

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും; പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾക്ക് ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ […]

Health

പുറത്തിറങ്ങിയുള്ള കളികള്‍ കുറഞ്ഞു, സ്ക്രീന്‍ ടൈം കൂടി; കുട്ടികൾക്കിടയിൽ ഹ്രസ്വദൃഷ്ടി വ്യാപിക്കുന്നു‌, 2050 ഓടെ 740 ദശലക്ഷം രോ​ഗബാധിതർ

കുട്ടികള്‍ക്കിടയിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി അഥവ മയോപിയയുടെ വ്യാപനം കുതിച്ചുയരുകയാണ്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം. 50 രാജ്യങ്ങളില്‍ 5.4 ദശലക്ഷം ആളുകള്‍ പങ്കെടുത്ത 276 പഠനങ്ങള്‍ വിലയിരുത്തിയാണ് ഗവേഷക സംഘം പഠനം നടത്തിയത്. പഠനത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ […]

Keralam

‘ആ മനുഷ്യന്‍ എന്നെ ചതിച്ചു’: മുഖ്യമന്ത്രിക്കെതിരേ പരസ്യ യുദ്ധപ്രഖ്യാപനവുമായി പിവി അന്‍വര്‍, പോലീസിനെതിരേ വീഡിയോ തെളിവുകള്‍ പുറത്തുവിട്ടു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പോലീസ് സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് ഇന്നു മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വെല്ലുവിളിച്ചത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രി […]

Movies

നടൻ ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി

നടൻ ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെത്തിയത്. നസ്‌ലൻ ഗഫൂറും കല്ല്യാണി പ്രിയദർശനും നായകനും നായികയുമാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഡൊമനിക് ആണ്. നടി ശാന്തി ബാലചന്ദ്രൻ സഹതിരക്കഥാകൃത്ത് […]

India

ബിഹാറില്‍ ജിവിത്പുത്രിക ആഘോഷത്തില്‍ 43 മരണം ; മരിച്ചവരില്‍ 37 കുട്ടികള്‍

പാട്‌ന : ബിഹാറില്‍ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 മരണം. 15 ജില്ലകളിലായി ആഘോഷത്തിന്റെ ഭാഗമായി പുഴയിലും തോടുകളിലും മുങ്ങിയ 43 പേരാണ് മരിച്ചത്. മരിച്ചവരില്‍ 37 കുട്ടികള്‍. മൂന്ന് പേരെ കാണാതായി. ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, നളന്ദ, ഔറംഗാബാദ്, കൈമുര്‍, ബുക്‌സര്‍, സിവന്‍, റോഹ്താസ്, സരണ്‍, പാട്‌ന, […]

Keralam

പരാതിയിന്മേലുള്ള അന്വേഷണം കൃത്യമല്ല ; തനിക്ക് നല്‍കിയ ഉറപ്പ് പാര്‍ട്ടി ലംഘിച്ചെന്ന് പി വി അന്‍വര്‍

മലപ്പുറം : താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥ മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.  […]

Business

കമ്പനികളുടെ ലാഭം കൂടി ; ഇന്ധനവില മൂന്ന് രൂപ വരെ താഴ്ത്താമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി : അസംസ്‌കൃത എണ്ണ വില കുറഞ്ഞതോടെ മാര്‍ജിന്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണ വിതരണ കമ്പനികള്‍ക്ക് ആലോചിക്കാവുന്നതാണെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എ. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 2 മുതല്‍ 3 രൂപ വരെ കുറയ്ക്കുന്നതില്‍ […]

Keralam

ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു

ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വയനാട് പൊന്നടയിലാണ് വീട് നിർമിക്കുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടു. ടി സിദ്ദിഖ് എംഎൽഎ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അപകടത്തില്‍ പരുക്കേറ്റ […]