Keralam

മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു

കാസര്‍കോട് : ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ‌സെപ്റ്റംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ കണ്ണൂരിൽ ചികിത്സയിലായിരുന്നു. […]

Business

ഓഹരി വിപണി വീണ്ടും പുതിയ ഉയരത്തില്‍, നിഫ്റ്റി 26000ന് മുകളില്‍; ഐടി, എഫ്എംസിജി ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും പുതിയ ഉയരം കുറിച്ചു. 85,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ഐടി, എഫ്എംസിജി ഓഹരികളാണ് […]

Keralam

ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തു ; സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി

തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ.  മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് […]

General

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് […]

Local

മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ്രോഗ നിർണ്ണയക്യാമ്പ്

മാന്നാനം: മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ് രോഗ നിർണ്ണയക്യാമ്പ്  സെപ്തംബർ 27 ന് രാവിലെ 7.00 മുതൽ മാന്നാനം ലയൺസ് ക്ലബ് ഹാളിൽ നടക്കും. മാന്നാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മാന്നാനം ലയൺസ് […]

District News

ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത്

കോട്ടയം: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് പിഴ അടയ്ക്കാൻ അവസരമൊരുക്കി മെഗാ അദാലത്ത്. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത് നടക്കും. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള […]

Health

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍

കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അന്‍പതിലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിന്‌റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. 53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) […]

Movies

പരാതികള്‍ വാട്‌സാപ്പില്‍ സ്വീകരിക്കാന്‍ ഫെഫ്ക; സിനിമാ – സീരിയല്‍ രംഗത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍

സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിടത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി ടെക്സ്റ്റ് മെസ്സേജ് വാട്‌സാപ്പ് വഴി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ട് ഫെഫ്ക. 8590599946 എന്ന നമ്പറിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരാതിയറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ടുകൊണ്ട് ഫെഫ്ക […]

Keralam

അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും; മുഖ്യമന്ത്രി

അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് […]

Keralam

മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം: സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോൺ​ഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയാണ് തള്ളിയത്. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഇല്ലെന്നാണ് പോലീസ് അനിൽ അക്കരയെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാണ് സുരേഷ് ​ഗോപി […]