Keralam

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

District News

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ട്രയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. അതത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എം.എൽ.എ മാരും മറ്റ് ജനപ്രതിനിധികളും ജനസദസ്സിൽ പങ്കെടുക്കും. റയിൽവേ […]

District News

പക്ഷിപ്പനി: കോട്ടയത്തെ മൂന്നു താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും

കോട്ടയം:  പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നിയന്ത്രണങ്ങളും പരിശോധനയും. മൂന്നു സ്ഥലങ്ങളെയും പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് തുടർനടപടികൾ ചർച്ച ചെയ്യാനായി ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത […]

Local

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായ വിതരണവും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ 147 വൃക്കരോഗികൾക്കാണ് സഹായവിതരണം നടത്തിയത്. കോട്ടയം എം പി അഡ്വ. കെ […]

Local

കുട്ടികളുടെ ആശുപത്രിയിൽ ഗുരുതര അണുബാധ കണ്ടെത്തുന്നതിന് നൂതന സംവിധാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായ അണുബാധയുള്ള കുട്ടികളുടെ ശരീര ശ്രവങ്ങളിലെ അണുക്കളെ കണ്ടുപിടിക്കാനുള്ള നൂതന സംവിധാനം ഒരുങ്ങുന്നു. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്ടി സീമിയ തുടങ്ങിയ അസുഖബാധിതരായ കുട്ടുകൾക്ക് രണ്ടുമണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാനുള്ള നൂതന സംവിധാനമായ മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ സെപ്തംബർ 28ന് […]

Keralam

തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദം പുതിയ തലത്തിലേക്ക്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കൽ എന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂരത്തിന്‍റെ രാത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് […]

Sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ആദ്യ പത്തിൽ, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

ഇന്നു പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ അഞ്ച് സ്ഥാനം താഴേക്കിറങ്ങി രോഹിത് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്കു വീണപ്പോള്‍ കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ […]

Keralam

കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണം ; അര്‍ജുന്‍ ദൗത്യത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എംപി

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി. തിരച്ചിലിനുള്ള ചെലവ് മുഴുവന്‍ വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും എംപി പറഞ്ഞു.  അര്‍ജുന്റെ വീട്ടില്‍ വൈകുന്നേരം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ’71ാമത്തെ ദിവസമാണ് വാഹനം […]

India

വിതുമ്പി അർജുന്റെ സഹോദരി ഭർത്താവ് ; ഷിരൂരിൽ വൈകാരിക നിമിഷങ്ങൾ

അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം മൃതദേഹവും ഗംഗാവലി പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ […]

India

മുഡ ഭൂമി ഇടപാട് കേസ് : സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം

മൈസൂരു മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഇന്നലെ ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി […]