Health

യൂറിനറി ഇന്‍ഫെക്ഷന്‍, ന്യുമോണിയ, ടൈഫോയ്ഡ് എന്നിവ ആന്റി ബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ല; അടിയന്തര നടപടി ആവശ്യപ്പെട്ട് ഐസിഎംആര്‍

രാജ്യത്തുടനീളമുള്ള ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയുടെ മെഡിക്കല്‍ പാനലിന്റെ പുതിയ റിപ്പോര്‍ട്ട്. മൂത്രനാളിയിലെ അണുബാധകള്‍(യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍), രക്തത്തിലെ അണുബാധ, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുമായി പ്രതികരിക്കാത്തതിനാല്‍ ചികിത്സ ബുദ്ധിമുട്ടാകുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് […]

Keralam

95 സാക്ഷികളെ വിസ്തരിക്കും; കെഎം ബഷീറിനെ വാഹനമിടിപ്പിച്ച കൊന്ന കേസില്‍ വിചാരണ ഡിസംബര്‍ 2 മുതല്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും. 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് വിചാരണ. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒന്നാം ഘട്ടവിചാരണ ഡിസംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. അന്വേഷണ […]

India

ഷിരൂരില്‍ നാലാം ദിനവും നിരാശ; അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള മൂന്നാംഘട്ട തിരച്ചിലിലെ നാലാം ദിനവും നിരാശ. അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല. അതേസമയം, പുഴയില്‍ പതിച്ച ടാങ്കര്‍ ലോറിയുടെ മഡ് ഗാര്‍ഡ് മാത്രമാണ് ഇന്ന് കണ്ടെത്തിയത്. ടയറിന്റെ മഡ് ഗാര്‍ഡ് ഭാഗമാണ് കണ്ടെത്തിയത്. ലക്ഷ്മണ്‍ നായിക്കിന്റെ ചായക്കട […]

Keralam

കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി […]

Automobiles

സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് SUV കൈലാക് എത്തുന്നു; അവതരണ തീയതി പ്രഖ്യാപിച്ചു

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി കൈലാകിന്റെ അവതരണ തീയതി പ്രഖ്യാപിച്ചു. 2024 നവംബർ ആറിന് പ്രദർശിപ്പിക്കും. 2025 ജനുവരിയിൽ വാഹനം വിപണിയിൽ വിൽപനക്കെത്തിക്കാനാണ് നീക്കം. മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മത്സരാതിഷ്ഠിത വിപണിയിലെത്തുന്ന കൈലാകിന് നിർമ്മാണ നിലവാരത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ […]

Keralam

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ […]

Keralam

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢം’ ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് പരാമര്‍ശം. ഗുരുതരമായ ആരോപണമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് പ്രതികരണം. വാദത്തിനിടെ കേവലമൊരു പരാമര്‍ശമല്ല കോടതി നടത്തിയത്, മറിച്ച് ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നുവെന്നത് വിമര്‍ശനത്തിന്റെ ഗൗരവം […]

Uncategorized

‘എഐ തൊഴിൽ ഇല്ലാതാക്കുന്നില്ല, മാറ്റങ്ങൾ ഉണ്ടാക്കും’; ആശങ്ക വേണ്ടെന്ന് സാം ഓൾട്ട്മാൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ ഇല്ലാതാക്കില്ലെന്ന് ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ. എഐ തൊഴിൽ രം​ഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാൻ പറയുന്നു. എഐ തൊഴിൽ രം​ഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതികൂലമോ അനുകൂലമോ ആകാം. എന്നാൽ തൊഴിൽ‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സാം ഓൾട്ട്മാൻ വ്യക്തമാക്കി. […]

Keralam

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷം, രഹസ്യവിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി; പരാതിക്കാരി

കൊച്ചി: സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരി. എന്നാൽ രഹസ്യമായി മൊഴി നൽകിയ പല വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തു വന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരിയായ നടി  പ്രതികരിച്ചു. ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും ശ്രമം നടന്നു. സാക്ഷികലെ സ്വീധീനിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. […]

Local

എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്

അതിരമ്പുഴ:  എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും. ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ്, പ്ലസ്‌, ഐടിഐ, ഡിപ്ലോമ, […]