World

ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു; 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍

ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിലെ 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ […]

India

ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റെതെന്ന് പരിശോധനാഫലം

ബംഗളൂരു: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കലക്ടര്‍ വ്യക്തമാക്കി. ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെയാണ് […]

Gadgets

ഐ ഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി

ആന്‍ഡ്രോയ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ ഫോണില്‍ കോള്‍ റെക്കാര്‍ഡിങ് ഫീച്ചര്‍ ഇല്ലെന്നത് പലരും ചൂണ്ടിക്കാട്ടിയിരുന്ന ഒന്നാണ്. എന്നാലിപ്പോള്‍ ഇതിനുള്ള പരിഹാരവുമായിരിക്കുന്നു. ഐഫോണിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഐഒഎസ് 18.1 അപ്പ്‌ഡേറ്റില്‍ ഇനി കോള്‍ റിക്കോര്‍ഡിങ് ലഭ്യമാകും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫോണുകളിലും കോള്‍ […]

Sports

‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പ് ആവേശം, ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

ദുബായ്: വനിതാ ടി20 ലോകകപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കി ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ എന്നാണ് പാട്ടിന്റെ ടൈറ്റില്‍. ഒക്ടോബര്‍ 3 മുതല്‍ യുഎഇയിലാണ് ഇത്തവണ ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. 9ാം അധ്യായമാണിത്. ദുബായ്, ഷാര്‍ജ എന്നിവയാണ് വേദികള്‍. 20നാണ് ഫൈനല്‍. […]

Movies

തിയേറ്ററുകളിൽ വീണ്ടും ബിജു മേനോൻ എഫ്ഫക്റ്റ്; തുടക്കം ഗംഭീരമാക്കി മേതിൽ ദേവികയും. ‘കഥ ഇന്നുവരെ’ ഹൗസ് ഫുൾ

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. 20-ാം തീയതിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനം ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളില്‍ പ്രതിഫലിക്കുന്നുണ്ട്. റിലീസ് ദിനത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മൂന്നാം ദിനമായ ഞായറാഴ്ച […]

Keralam

ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പോലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി. വകുപ്പുതല നടപടി പൂർത്തിയാക്കിയതോടെയാണ് ഇരുവരേയും സർവീസിൽ തിരിച്ചെടുത്തത്. […]

India

ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ സങ്കല്‍പ്പമാണെന്ന ധാരണ പാടില്ല; സമഗ്ര പദ്ധതിക്ക് വിദഗ്ധ സമിതി ആവശ്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗിക ചൂഷണത്തേയും അതിന്റെ ആഘാതത്തെയും കുറിച്ച് യുവജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതിനായി സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന് സമഗ്രമായ സംവിധാനം കൊണ്ടുവരുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, […]

Keralam

ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടത്? അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയും; പിവി അൻവറിനെതിരെ മന്ത്രി എ കെ ശശീന്ദ്രൻ

പിവി അൻവർ എംഎൽഎ വേദിയിൽ നടത്തിയ പ്രസംഗത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ.ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടതെന്ന് അൻവർ തന്നെ ആലോചിക്കട്ടെയെന്ന് മന്ത്രി വിമർശിച്ചു. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖം തോന്നുകയോ ചെയ്യുന്ന ആളല്ല താൻ. അതിനുമാത്രമുള്ള പക്വത ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തനം […]

Keralam

ന്യൂനമർദം; 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഉടൻ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Keralam

മകളുടെ വാദം കൂടി കേള്‍ക്കണം; ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും അനാട്ടമി […]