District News

അറുതിയില്ലാതെ വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര ; ഇന്നും യാത്രക്കാരി കുഴഞ്ഞുവീണു

കോട്ടയം : അറുതിയില്ലാതെ വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര തുടരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇന്നും യാത്രക്കാരി കുഴഞ്ഞു വീണു. ചങ്ങനാശ്ശേരി സ്വദേശിനി ജോവിറ്റയാണ് കുഴഞ്ഞു വീണത്. തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസിലാണ് സംഭവം.  പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വേണാടില്‍ […]

Keralam

മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ

വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. തോമസ് കെ തോമസിന് അവസരം നൽകണമെന്ന് എൻസിപി പാർട്ടി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു. രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കാൻ കാരണം വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാത്തതാണെന്നും ദേശീയ നേതൃത്വമാണ് […]

Keralam

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം ; സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ […]

Keralam

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്; കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീ​ഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി […]

Keralam

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ കോഴ കേസിലെ എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ കോഴ കേസിലെ എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും.അന്വേഷണത്തിന് അനുവദിച്ച 8 മാസത്തെ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായി വിവരമുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കെ ഭാഗികമായ റിപ്പോർട്ട് തയ്യാറായതായാണ് വിവരം. […]

Sports

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് പൊരുതുന്നു

കാൻപുര്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് പൊരുതുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. നാലാം ദിനം തുടക്കത്തില്‍ […]

Keralam

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം ; നിര്‍ദേശവുമായി ഹൈക്കോടതി

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍ തന്നെ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് […]

Keralam

‘അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് അൻവർ ശ്രമിക്കുന്നത്, കേന്ദ്ര ഏജൻസി അന്വേഷിക്കും’; ശോഭ സുരേന്ദ്രൻ

പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ‘അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ […]

Keralam

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ ; ഇന്ന് ഔട്ട്‌ലെറ്റുകള്‍ ഏഴ് മണി വരെ

തിരുവനന്തപുരം : പൊതു അവധിയും ഒന്നാം തീയതിയും പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയുമായതിനാല്‍ രണ്ട് ദിവസത്തേക്ക് ബെവ്‌കോ അവധിയായിരിക്കും. അതേസമയം സ്‌റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും.  ഇന്ന് രാത്രി 11 […]

Health Tips

ചർമ്മ പരിപാലനത്തിന് റോസ് വാട്ടർ മുഖത്ത് പുരട്ടൂ; അറിയാം ഗുണങ്ങൾ

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. യുവത്വം […]