Keralam

ക്ഷേത്ര ദർശനവും വഴിപാടുകളുമായി എഡിജിപി അജിത് കുമാർ

കണ്ണൂര്‍: ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ എഡിജിപി എം.ആര്‍. അജിത്കുമാര്‍ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ശത്രുസംഹാരപൂജ നടത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത്കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് […]

Health

കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ്

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് […]

India

മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; തിരികെയെത്തി മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രഖ്യാപനം

കഠ്‌വ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ കഠ്‌വയിൽ  സംഭവം. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് […]

Business

ആഫ്രിക്കൻ രാജ്യത്തെ വിമാനത്താവളത്തിൽ കണ്ണുവെച്ച് അദാനി; ശക്തമായി പ്രതിഷേധിച്ച് കെനിയയിലെ പ്രതിപക്ഷം

കെനിയയിലെ പ്രധാന വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിന് വെല്ലുവിളി. രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണിത്. ഹൈ വോൾട്ടേജ് വൈദ്യുതി വിതരണ ലൈൻ സ്ഥാപിക്കുമെന്ന ഉറപ്പ് രാജ്യത്തിന് നൽകിയിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പിൻ്റെ നീക്കം ഇപ്പോൾ കോടതിയിലേക്കും സെനറ്റ് ഹിയറിങിലേക്കും എത്തി. ജോമോ കെന്യാറ്റ വിമാനത്താവളം വികസിപ്പിക്കാനുള്ളതാണ് അദാനിയുടെ പദ്ധതി. […]

Keralam

ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ. സിദ്ധിഖിനായി തെരച്ചിൽ നടത്താൻ ആറംഗ സംഘം നഗരത്തിൽ നിരീക്ഷണം നടത്തുമ്പോഴാണ് അഭിഭാഷകന്റെ മുന്നിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതും. ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി […]

Keralam

ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈം​ഗിക ആരോപണം: യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

കൊച്ചി: നടൻ ബാലചന്ദ്രമേനോന് എതിരെയുള്ള നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്തത് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. നടന്റെ പരാതിയിൽ കൊച്ചി സൈബർ സിറ്റി പോലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്. നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി […]

Keralam

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. ഒരാഴ്‌ച വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വിവിധ ഇടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തി. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ […]

Keralam

നെഹ്റു ട്രോഫി വള്ളം കളി വിജയം സംബന്ധിച്ച് തർക്കം; അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം കോടതിയിലേക്ക്

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളം കളി വിജയം സംബന്ധിച്ച് തർക്കം. ഫലപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം കോടതിയിലേക്ക്. മൈക്രോ സെക്കന്റ് വ്യത്യാസത്തിൽ രണ്ടാമത് എത്തിയ വീയപുരമാണ് പരാതിയുമായി രംഗത്തെത്തിയത്. ഫലപ്രഖ്യാപത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി മാത്യൂ പൗവ്വത്തിൽ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റനും രംഗത്തെത്തി. പരാതി ഉന്നയിച്ചിട്ടും […]

Keralam

സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും […]

Local

തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ; കേരള കോൺഗ്രസ് (എം) അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ തകർന്ന റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചിനു ശേഷം നടത്തിയ ധർണ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് […]