Keralam

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം തൃശൂർ – കുന്നംകുളം റോഡിലെ കുഴിയിൽ വീണു, ടയർ പൊട്ടി

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ – കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്. തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തിൽപ്പെട്ടത്. […]

India

‘കോൺഗ്രസ് അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിൽ’; വിമർശിച്ച് നരേന്ദ്ര മോദി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി കണ്ട് സ്വന്തം രാജ്യത്തെ പൗരന്മാരെ പരിഹസിക്കുന്ന അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ ധീരരായ സൈനികരുടെ ത്യാഗങ്ങളെ […]

Keralam

തൃശൂര്‍ പൂരം കലക്കല്‍; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ. തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് പി കെയാണ് പരാതി നല്‍കിയത്. പൂരവുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുമ്പോള്‍ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചെന്ന് പരാതിയില്‍ പറയുന്നു. തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് പുറമേ ജോയിന്റ് […]

World

സുരക്ഷിതമല്ലാതെ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ സൂക്ഷിച്ചതിന് മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

സുരക്ഷിതമല്ലാതെ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ സൂക്ഷിച്ചതിന് മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. സ്വകാര്യത ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്‍വേഡുകൾ സൂക്ഷിച്ചു എന്നതാണ് മെറ്റയ്‌ക്കെതിരെയുള്ള ആരോപണം. എൻക്രിപ്റ്റഡ് അല്ലാത്ത അവസ്ഥയിൽ ‘പ്ലെയിൻടെക്സ്റ്റ്’ രൂപത്തിൽ ചിലരുടെ പാസ്‍വേഡുകൾ തങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അയർലന്‍ഡിന്റെ […]

Technology

കാഴ്ചയില്ലാത്തവര്‍ക്കും ഇനി കാണാം ; ലോകത്ത് ആദ്യമായി കൃത്രിമ കണ്ണുകൾ വികസിപ്പിച്ച് ​ഗവേഷകർ

പതിറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമ കണ്ണുകൾ (ബയോണിക് ഐ) വികസിപ്പിച്ച് ​​ഗവേഷകർ. ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ​ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.  കണ്ണുകളിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് […]

Keralam

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒരു പ്രസക്തിയുമില്ല. […]

Health Tips

യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

യൂറിക് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട് , വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. ഇങ്ങനെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. രാവിലെ പതിവ് പാല്‍ ചായയ്ക്ക് […]

Keralam

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി […]

Movies

ഹാരി പോട്ടറിന്റെ പ്രിയ പ്രൊഫസർ വിടവാങ്ങി

ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു.  മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്. […]