Entertainment

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ച ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടിയിലേക്ക്; നവംബര്‍ എട്ടിന് റിലീസ്

തിയേറ്ററില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത ടൊവിനോ തോമസ് മൂന്നു ഗെറ്റപ്പുകളില്‍ എത്തിയ ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുന്ന ഈ ചിത്രം ഒ .ടി .ടിയില്‍ എപ്പോഴെത്തുമെന്ന് ഉറ്റുനോക്കുകയായിരുന്നു സിനിമ പ്രേമികള്‍. ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നവാഗതനായ സുജിത്ത് നമ്പ്യാരാണ്. […]

Banking

ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപ; യുപിഐയില്‍ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകള്‍ നടന്നത് ആദ്യമായാണ്. സെപ്റ്റംബറിലെ റെക്കോര്‍ഡ് ആണ് […]

Health

എപ്പോഴും ക്ഷീണമാണോ?; സ്വയം ഊര്‍ജസ്വലമാകാന്‍ ചെയ്യേണ്ട കാര്യങ്ങൾ

എപ്പോഴും ക്ഷീണമാണോ?. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ […]

Keralam

‘പണം എവിടെ നിന്നു കൊണ്ടുവന്നു, എവിടേക്ക് കൊണ്ടുപോയി, പോലീസിന് എല്ലാം അറിയാം; വ്യക്തമായത് സിപിഎം – ബിജെപി ബന്ധം’

കോഴിക്കോട്: കൊടകര കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം-ബിജെപി ബാന്ധവം എത്ര വലുതാണെന്നാണ് വ്യക്തമാകുന്നത്. കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളിലൊരാള്‍ കൂടിയാണ് മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശന്‍. വളരെ ആധികാരികമായാണ് അയാള്‍ കാര്യങ്ങള്‍ […]

Sports

സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ

മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്. അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം കളത്തിലിറങ്ങിയത്. ഇതിൽ രണ്ട് തവണയും […]

Movies

ഇന്ത്യയൊട്ടാകെയുള്ള ലൊക്കേഷനിൽ എഴുപതോളം പ്രമുഖതാരങ്ങളെ അണിനിരത്തി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8ന്

ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകനും നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികൾ വികസിപ്പിച്ച് […]

Keralam

‘അമ്മ’ യിൽ പഴയ കമ്മിറ്റി തന്നെ മതി, പുതിയ തെരഞ്ഞെടുപ്പ് ചിലവുള്ള കാര്യമാണ്’; ധർമ്മജൻ ബോൾഗാട്ടി

‘അമ്മ’ യിൽ പഴയ കമ്മിറ്റി തന്നെ മതി, പുതിയ തെരഞ്ഞെടുപ്പ് ചിലവുള്ള കാര്യമാണെന്ന് നടൻ ധർമ്മജൻ ബോൾ​ഗാട്ടി. തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് ഈ കമ്മിറ്റി തന്നെ മതി. രണ്ടാമത് തെരെഞ്ഞെടുപ്പ് നടക്കാത്ത കാര്യമാണ്. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ […]

Keralam

തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ട് കാര‍്യമില്ല, തെളിവ് വേണം; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് കെ. സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ കാര‍്യമില്ലെന്നും അതിന് തെളിവ് വേണമെന്നും കുഴൽപ്പണക്കേസുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന ഒന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ 346 കേസുകളിൽ പ്രതിയാണെന്നും ഒരുകേസിലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും എല്ലാ കേസിലും നിയമത്തിന്‍റെ വഴി സ്വീകരിച്ച് […]

Keralam

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും.  കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് […]

Keralam

കൊടകര കുഴൽപ്പണക്കേസ്: പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ കേരള പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ. പ്രതി ബിജെപിയായതുക്കൊണ്ട് ഇഡി വരുമെന്ന് പ്രതീക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പ്രതി കോൺഗ്രസുക്കാരനായിരുന്നെങ്കിൽ ഇഡി ഓടി വരുമെന്നും സർക്കാർ എന്തുകൊണ്ടാണ് അനങ്ങാത്തതെന്നും അദേഹം ചോദിച്ചു. കേരള പോലീസ് ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമെ ഇഡി […]