Keralam

മലയാളികൾ കഠിനാധ്വാനികൾ, വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ; കേരളപ്പിറവി ആശംസയുമായി നരേന്ദ്രമോദി

മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും പുരോ​ഗതി കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേരളപ്പിറവി ആശംസകൾ. മാസ്മരികമായ ഭൂപ്രകൃതിക്കും […]

Keralam

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ച് സർക്കാർ. വരുന്ന ബുധനാഴ്‌ച (നവംബർ 6) മുതൽ പെൻഷൻ വിതരണം തുടങ്ങുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാർച്ച്‌ മുതൽ എല്ലാ മാസവും പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ വിതരണത്തിന്‌ […]

Banking

യുപിഐ പണമിടപാട് മുതല്‍ ട്രെയിൻ ടിക്കറ്റ് ബുക്കിങ് വരെ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന സുപ്രധാന മാറ്റങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഇന്ന് മുതല്‍ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിങ് മുതല്‍ യുപിഐ പണമിടപാട് വരെ പ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വന്നത്. യുപിഐ ലൈറ്റ് പണമിടപാടുകളുടെ പരിധി വര്‍ധിപ്പിക്കല്‍, എസ്‌ബിഐ ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിലെ ഫീസ് വര്‍ധനവ്, ആർബിഐയുടെ പുതിയ […]

Keralam

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് […]

Keralam

വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്, ‘വിവിയാന’ ഇന്നെത്തും

കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഇന്ന് ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും. ലോകത്തെ ഏറ്റവും വലിയ […]

Keralam

‘സിബിഐയെ വിളിച്ച് അന്വേഷിക്കാന്‍ പറ’; കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് സുരേഷ് ഗോപി

കൊടകരയില്‍ പണമെത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെന്ന ഗുരുതുര വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സിബിഐയെ വിളിക്കട്ടേയെന്നും സുരേഷ് ഗോപി പരിഹസിച്ചു. സ്വര്‍ണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങള്‍ അന്വേഷിക്കണം. നിങ്ങള്‍ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകര്‍. […]

Keralam

വീണ്ടും സുരക്ഷാ വീഴ്ച ; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി; ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സര്‍വീസ് നടത്തുന്ന ‘കിനാവ്’ ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി ബസ് ഓടിച്ചതിന് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം. കോഴിക്കോട് […]

Keralam

ഈ ഉപതെരഞ്ഞെടുപ്പിലും കള്ളപ്പണം; എല്ലാം ബിജെപി നേതൃത്വത്തിന്റെ അറിവോടെ; ഇത്രയും ആരോപണം വന്നിട്ടും ഇഡി അന്വേഷണം ഇല്ല; സമഗ്ര അന്വേഷണം വേണം’

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഗുരതരമാണെന്നും കോടികളുടെ കള്ളപ്പണം സംസ്ഥാനത്തെ ബിജെപി ഓഫീസുകളിലേക്ക് എത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കള്ളപ്പണം ഒഴുക്കി […]

Keralam

കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും

അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലാണ് സംസ്‌കാര ശൂശ്രൂഷകളുടെ പ്രാരംഭ കര്‍മ്മങ്ങള്‍ നടക്കുക. രാവിലെ 9.30 ഓടെ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ്ങ് കമ്മിറ്റിയുടെ സംയുക്ത യോഗം നടക്കും. […]

Keralam

ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കക്ഷിചേര്‍ന്ന് നവീന്റെ കുടുംബം

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതൊഴിച്ചാല്‍ കേസില്‍ വിശദവാദം ഇന്ന് നടക്കില്ല. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്ന് ജാമ്യാപേക്ഷയെ എതിര്‍ക്കും. പി പി […]