India

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍; കേസ് വേണ്ടെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച അന്വേഷണത്തിനെതിരെ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും നടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി […]

Keralam

സാമൂഹ്യ സുരക്ഷ പെന്‍ഷൻ തിരിമറി: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ തിരിമറി നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം. കോട്ടക്കല്‍ നഗരസഭയില്‍ ക്രമക്കേട് വ്യാപകമെന്നും ധനവകുപ്പിൻ്റെ കണ്ടെത്തലിലുണ്ട്. […]

India

പാർലമെന്റ് നാലാം ദിനവും പ്രക്ഷബുബ്ധം; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

അദാനി കോഴ അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് നാലാംദിനവും പ്രക്ഷബുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷനടപടിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. അദാനി വിഷയത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ കഴിയാതെ സ്തംഭിചിരിക്കുകയാണ് പാർലമെന്റ്. മണിപ്പൂർ- സംഭാൽ സംഘർഷം, ഡൽഹിയിലെ ക്രമസമാധാന നില […]

Keralam

ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്, 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള […]

India

‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി

ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്‌സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് […]

Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ പവന് 57,280 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുതിപ്പുണ്ടായത്. നവംബര്‍ 14,16,17 ദിവസങ്ങളില്‍ സ്വര്‍ണ വില വളരെ കുറഞ്ഞിരുന്നു. അതേസമയം ഈ മാസത്തിന്‍റെ തുടക്കത്തില്‍ […]

India

‘വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വൈകുന്നത് ഡിസൈൻ പ്രശ്‌നം മൂലമല്ല’; യഥാർത്ഥ കാരണം വെളിപ്പെടുത്തി അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ഡിസൈൻ ക്ലിയറൻസ് പ്രശ്‌നങ്ങൾ മൂലം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വൈകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഡിസൈൻ ഒരിക്കലും പ്രശ്‌നമല്ലെന്നും ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള പ്രവർത്തികൾ റഷ്യൻ കമ്പനി ഉടന്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. ട്രെയിനിൽ ടോയ്‌ലറ്റുകളും പാൻട്രി കാറും […]

Keralam

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് തുടരന്വേഷണം. ജഡ്ജി വിനോദ് കുമാർ എൻ ആണ് ഉത്തരവിട്ടത്. ധർമ്മരാജൻ […]

Keralam

കള്ളപ്പണ ഇടപാട് നടന്നെന്ന് സംശയം; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

സിനിമാ വിതരണ, നിർമ്മാണ കമ്പനികളിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ, കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. […]

Keralam

ബുദ്ധിമുട്ടുകളില്ലാതെ അയ്യപ്പ ​ദർശനം; ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

ശബരിമലയിൽ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തർ എത്തി. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 3.5 ലക്ഷം ഭക്തർ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. 12 ദിവസം കൊണ്ട് 5.89 കോടി അധിക വരുമാനമെന്ന് […]