Keralam

പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 […]

India

സ്റ്റുഡൻ്റ് ഫീസ് കുത്തനെ വർധിപ്പിച്ച ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം; ഇന്ത്യ പ്രതിഷേധം അറിയിച്ചെന്ന് കേന്ദ്രസർക്കാർ

അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഓസ്ട്രേലിയ ഇത് നടപ്പാക്കിയത്. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിൻ് ഇന്ത്യ പ്രതിഷേധം അറിയിച്ച് കത്ത് നൽകിയെന്ന് […]

World

പതിനാറിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഫെയ്‌ബുകും ഇൻസ്റ്റയുമൊന്നും വേണ്ട; പുതിയ ചട്ടവുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയയയിൽ കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 16 വയസിന് താഴെ പ്രായമുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടു്തിയത്. ഈ നയം അടുത്ത വർഷം രാജ്യത്ത് നിലവിൽ വരും. ഇത് പാലിക്കുന്നതിനായി കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ […]

India

ഗൂഗിളിന് ഇന്ത്യയിലും തിരിച്ചടി; കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ

ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിൽ ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. സിസിഐ ഡയറക്ടർ ജനറലിനോട് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. വിപണിയിൽ കുത്തക […]

Keralam

‘ആനകളെ കണ്ടപ്പോൾ വഴി മാറി പോയി; രാത്രി ഉറങ്ങിയിട്ടില്ല, നിന്നത് പാറക്കെട്ടിന് മുകളിൽ’; വനത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ‘ആന ചുറ്റും ഉണ്ടായിരുന്നു. […]

India

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലേ?; ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്ഡേറ്റ് […]

Keralam

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പ്; അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേട്; തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം. പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട്. […]

Local

കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ഉൾപ്പടെ മികച്ച വിജയം നേടിയ റോബിൻ സെബാസ്റ്റ്യൻ അതിരമ്പുഴയുടെ അഭിമാനമായി

അതിരമ്പുഴ: അസോസിയേഷൻ ഫോർ ഡിഫറൻ്റിലി എബിൾഡ് ഓഫ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാമത് കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ അതിരമ്പുഴ കൂർക്കകാലായിൽ റോബിൻ സെബാസ്റ്റ്യൻ നാടിൻ്റെ അഭിമാനമായി. ഗയിംസിൻെറ ഭാഗമായി നടന്ന 14-ാംമത് കേരള […]

Keralam

‘അയ്യപ്പന്മാർ മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കുക’: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ഭക്തർക്കായി നൽകിയിട്ടുണ്ട്. മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക. ആവശ്യമെങ്കിൽ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ […]

Keralam

ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി

ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ  കെ.എസ്.ആർ.ടി.സി നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹർജി തള്ളിയ സുപ്രീംകോടതി പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ കോർപ്പറേഷന് മറ്റ് മാർഗ്ഗങ്ങൾ നോക്കുകയല്ലേ നല്ലതെന്നും ചോദിച്ചു. പൊതു മേഖല എണ്ണ കമ്പനികൾ ബൾക്ക് പർച്ചേസർമാർക്കുള്ള ഡീസൽ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം അതിരുകടന്നതാണെന്ന് […]