Keralam

‘ക്ഷേമപെൻഷൻ തട്ടിപ്പ്, ഉദ്യോഗസ്ഥൻമാരുടെ പട്ടിക ഉടൻ പുറത്തുവിടണം’: കെ.സുരേന്ദ്രൻ

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ […]

Keralam

ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു. ദൂര പരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ […]

Keralam

താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികളെന്ത്? ; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ വിജ്ഞാപനം ഇറങ്ങി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ വിവാദ ഭൂമിയുടെ […]

Keralam

വയനാട് മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ

അസൗകര്യങ്ങളുടെ നടുവിലായ വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. 24 IMPACT . വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. […]

India

‘ഇന്ത്യൻ പാർലിമെൻ്റിൽ വയനാടിൻ്റെ നീതിക്ക് വേണ്ടി, രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക’: ഷാഫി പറമ്പിൽ

വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. ‘ഞാൻ.. പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യൻ പാർലിമെൻ്റിൽ ഇനി വയനാടിൻ്റെ, […]

Keralam

മല്ലപ്പള്ളി പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം തടഞ്ഞ് സർക്കാർ

മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ. സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. […]

Keralam

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി […]

Keralam

ശനിയാഴ്ചയോടെ മഴ തീവ്രമാകും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്‌. ശനിയാഴ്ച തൃശൂര്‍, മലപ്പുറം ജില്ലകളിലും ഞായര്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം […]

India

സൈബർ തട്ടിപ്പിൽ മുന്‍ നാവിക ക്യാപ്‌റ്റന് നഷ്‌ടമായത് 11 കോടിയിലധികം!; തട്ടിപ്പിന് യുവതികളെയും മറയാക്കി

മുംബൈ: സ്‌റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തില്‍ വമ്പന്‍ ലാഭം വാഗ്‌ദാനം ചെയ്‌ത് റിട്ടയേഡ് നാവിക ക്യാപ്‌റ്റനില്‍ നിന്ന് തട്ടിയത് 11.16 കോടി രൂപ. മുംബൈയിലാണ് സംഭവം. ഓഹരി വിപണി നിക്ഷേപത്തിൽ അതീവ തത്പര്യമുണ്ടായിരുന്ന 75 കാരനായ ക്യാപ്‌റ്റനെ തട്ടിപ്പുകാര്‍ കബളിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ, തന്‍റെ ഓൺലൈൻ നിക്ഷേപ അക്കൗണ്ടിൽ വന്‍ ലാഭമുണ്ടാകുന്നതായി കണ്ടതായി […]

Keralam

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ് ബോര്‍ഡിന് മുന്നിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. ആലപ്പുഴ ഹൈദരിയ്യ മസ്ജിദ് കമ്മിറ്റി ഉള്‍പ്പെട്ട ഭൂമി വിഷയം […]