Movies

വീണ്ടും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച് മലയാള സിനിമ; ഇത്തവണ ‘ലെവല്‍ ക്രോസ്’

ആസിഫ് അലി, അമലപോൾ കേന്ദ്ര കഥാപാത്രങ്ങളായ ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത ‘ലെവൽ ക്രോസ്’ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ […]

Keralam

പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം […]

Keralam

‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം’; സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയത്തിന് ആഹ്വാനം ചെയ്‌ത് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് നടക്കുന്ന പ്രധാന പോരാട്ടം ഭരണഘടന സംരക്ഷിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടന എഴുതിയത് വെറുപ്പോടെയല്ലെന്നും, വിനയത്തോടെയും സ്നേഹത്തോടെയും ആണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മാനന്തവാടിയില്‍ തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ഇന്ന് രാജ്യത്ത് നടക്കുന്ന […]

Health

അമിതമായാല്‍ വെള്ളവും വിഷം; ശരീരത്തിൽ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം

അമിതമായാൽ എന്തും വിഷമാണ്, അതിപ്പോൾ വെള്ളത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം എത്തിയാൽ അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തിൽ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം? ജലാംശം അമിതമായാൽ ശരീരം ചില സൂചനകൾ നൽകും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) […]

Keralam

കായിക കേരളം കൊച്ചിയിലേക്ക്; സ്‌കൂൾ ഒളിമ്പിക്‌സിന് ട്രാക്കുണരാന്‍ മണിക്കൂറുകൾ മാത്രം

എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്കൊരുങ്ങി കൊച്ചി. പുതിയ വേഗവും ഉയരവും തേടി കൗമാര കായിക കേരളം നാളെ മുതൽ മെട്രോ നഗരത്തിൽ ഒത്തുചേരും. ഇനിയുള ഒരാഴ്‌ചക്കാലം സ്‌കൂൾ കായിക മാമാങ്കത്തിന് സാക്ഷിയാവുകയാണ് അറബിക്കടലിന്‍റെ റാണി. ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ നാലിന് വൈകുന്നേരം നാലിന് വിദ്യാഭ്യാസ […]

Health

ഉലുവ ഉണ്ടോ?; അധികം മെനക്കെടാതെ കുടവയർ കുറയ്ക്കാം

വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല കുടവയർ. ആരോ​ഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനുള്ള വലിയൊരു വെല്ലുവിളി കൂടിയാണിത്. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം. കുടവയർ കുറയ്ക്കാൻ […]

Uncategorized

കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു

മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സോണിന്റെ […]

Keralam

ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല

ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു .സംഭവത്തിൽ ആർക്കും പരുക്കില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്.തുടർന്ന് വാട്ടർ മെട്രോയിൽ നിന്ന് അലാറം മുഴങ്ങി. അപകടത്തിൽ ഒരു […]

Keralam

‘തടസങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധം’; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ […]

Keralam

‘ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂടിവച്ചു; മുഖ്യമന്ത്രി ഭയന്നാണ് ഭരിക്കുന്നത്’; വിഡി സതീശൻ

കൊടകര കുഴൽപ്പണ കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ ആരോപണങ്ങൾ ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാൻ പിണറായിയും സിപിഐഎമ്മും തയ്യാറായില്ലെന്ന് വി‍ഡി സതീശൻ കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വർഷമായി. ഇഡിയും ഐടിയും പൂഴ്ത്തി വച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ […]