Movies

‘ആളേ പാത്താ..’ തകർപ്പൻ അടിപൊളി ഡാൻസ് നമ്പറുമായി വാണി വിശ്വനാഥും ദിൽഷാ പ്രസന്നനും; ‘ഒരു അന്വേഷണത്തിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രം നവംബർ 8നു […]

Local

മാന്നാനം പാലത്തിൻ്റെ പുനർനിർമാണം ഉടൻ ആരംഭിക്കും ; മന്ത്രി വി എൻ വാസവൻ

ഏറ്റുമാനൂർ: വർഷങ്ങളായി മുടങ്ങിക്കിടന്ന മാന്നാനം പാലത്തിന്റെ പുനർനിർമ്മാണത്തിനായി പുതുക്കി നൽകിയ പ്ലാനിനും എസ്റ്റിമേറ്റ് തുകയ്ക്കും ഭരണാനുമതി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 24.83 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മാന്നാനം പാലം ദേശീയ ജലപാതയുടെ ഭാഗമായതിനാൽ ആദ്യം നൽകിയ എസ്റ്റിമേറ്റ് തുകയും പ്ലാനും മാറ്റുകയായിരുന്നു. പുതിയ […]

Keralam

‘പണം കൊടുത്ത് പണി വാങ്ങണോ? പരസ്യങ്ങളിലൂടെ വലയിലാകരുത്’; നിക്ഷേപ തട്ടിപ്പില്‍ മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്നും പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വന്‍ തുക നേടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പെന്നും പോലീസ് പറയുന്നു. ”താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. […]

Keralam

തൃശൂർ പൂരം: ‘തേക്കിന്‍കാട് മൈതാനിയിലെ മാലിന്യം നീക്കേണ്ടത് സംഘാടകർ’: കലക്ടറുടെ നോട്ടീസിൽ അതൃപ്തി

തൃശൂർ: തൃശൂർ പൂരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കലക്ടറുടെ നോട്ടീസ് വിവാദമാകുന്നു. അടുത്ത പൂരത്തിന് തേക്കിന്‍കാട് മൈതാനിയിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സംഘാടകര്‍ക്കാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നോട്ടീസ്. ഇതിനെതിരെ സംയുക്തമായി നിവേദനം നല്‍കാനൊരുങ്ങുകയാണ് മുഖ്യസംഘാടകരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് കലക്ടറുടെ നിര്‍ദ്ദേശം. മാലിന്യങ്ങള്‍ നീക്കുന്നത് […]

Keralam

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെടിക്കെട്ട് അപകടത്തിൽ നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ സന്ദീപ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. അതേസമയം, സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് […]

Keralam

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പി പി ദിവ്യയെ പരിഗണിച്ചത് […]

Keralam

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: എറണാകുളത്തും പത്തനംതിട്ടയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; ജാ​ഗ്രത നിർദേശം

കൊച്ചി: അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും അറിയിച്ചു. പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് […]

Entertainment

‘യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള’ വേറിട്ട രീതിയില്‍ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിംഗ്‌ഡൾ ഓഫ് കേരള’ എന്ന ചിത്രത്തിന്‍റെ വേറിട്ട ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി. രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി മനോജ് കെ യു, സംഗീത, […]

District News

കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

കോട്ടയം : വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാർ (23) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് […]

Keralam

കണ്ണീരണിഞ്ഞ് വിശ്വാസികള്‍, വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. […]