Keralam

‘ബിജെപി ഓഫീസ് സെക്രട്ടറി ചായ വാങ്ങി കൊടുക്കുന്നയാള്‍’; കോടികള്‍ക്ക് കാവല്‍ നിന്നു എന്നത് എകെജി സെന്ററില്‍ നിന്നുള്ള പുതിയ തിരക്കഥ; വി മുരളീധരന്‍

കോഴിക്കോട്:കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സമയത്തെ പുതിയ തിരക്കഥയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് തിരക്കഥ വരുന്നത്. തോല്‍വി മുന്നില്‍ കണ്ടുള്ള വിഭ്രാന്തിയാണ് സിപിഎമ്മിന്റെതെന്നും കൊടകരക്കുഴല്‍പ്പണക്കേസ് ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും വി മുരളീധരന്‍  പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് താന്‍ കോടികള്‍ക്ക് കാവല്‍നിന്നു എന്നു […]

Keralam

‘സിപിഐഎമ്മും ബിജെപിയും ഷാഫിയെ ടാർഗറ്റ് ചെയ്യുന്നു, പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ ക്രൗഡ് പുള്ളറായ നേതാവാണ്. അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാനാണ് സിപിഐഎമ്മിനും ബിജെപിയ്ക്കും താല്പര്യം. അതിൽ ചിലർ വീണു പോയിട്ടുണ്ടാകാം. […]

Entertainment

‘സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം, മനപ്പൂർവം ഡീഗ്രേഡ് ചെയ്യരുത്; ജോജു ജോർജ്

തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജോജു ജോർജ്. പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായ ദേഷ്യവും പ്രയാസവും കൊണ്ടാണ് […]

Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 […]

Entertainment

ദുൽഖറിന്റെ തിരിച്ചുവരവ്; ബോക്സ് ഓഫീസിൽ ഹിറ്റടിച്ച്‌ ലക്കി ഭാസ്‌ക്കർ

ഒറ്റ ദിവസം കൊണ്ട് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കർ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നേടിയത് രണ്ടരക്കോടി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. […]

Keralam

പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നു; സിപിഐഎം ഏരിയ സമ്മേളനത്തിൽ വിമർശനം

കൊല്ലം സിപിഐഎം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നതെന്ന് വിമർശനം. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കുറ്റപ്പെടുത്തൽ. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ രാജ്യം ഭരിക്കുന്നുവെന്നും 100 വർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് […]

Keralam

വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ​ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ​ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര […]

Keralam

മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ […]

Keralam

പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്. ഇന്ന് ഇരുളത്ത് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ […]

Keralam

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേഗതയിൽ […]