No Picture
Keralam

നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി ട്രിപ്പ്‌ നിർത്തലാക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി  ട്രിപ്പുകൾ  നിർത്തലാക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. നഷ്ടത്തിന്‌  കാരണം സമയക്രമമാണെങ്കിൽ അത്‌ പരിഹരിക്കും. ഇതിന്റെ ഭാഗമായി ഉൾനാടുകളിലേക്കുള്ള സർവീസ്‌ നിർത്തില്ല. പൊതുഗതാഗത രംഗം പരിഷ്‌കരിക്കും. അതിനുള്ള നടപടി ആരംഭിച്ചു. ട്രാഫിക്‌ നിയമലംഘനം കണ്ടെത്താൻ  എ ഐ കാമറ സംവിധാനം സ്ഥാപിച്ച വകയിൽ കെൽട്രോണിന്‌ […]

Keralam

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതില്‍ നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് 4 […]

Keralam

പ്രധാനമന്ത്രിയെത്തി; ആവേശത്തിരയില്‍ പൂരനഗരി; കനത്ത സുരക്ഷ

തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കുട്ടനെല്ലൂരിൽ എത്തിയത്. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് […]

Sports

സിറാജിന് ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് 55 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുത്ത കൈല്‍ വെറെയ്‌നാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. നാലാം ഓവറില്‍ എയ്ഡന്‍ മാർക്രത്തെ […]

District News

വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും; ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിരുന്നിന് ക്ഷണിച്ചാൽ ഇനിയും പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ദിയസ്കോറസ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കിൽ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോൻ മാർ […]

Keralam

ശബരിമലയില്‍ അരവണ പ്രതിസന്ധി; ഒരാള്‍ക്ക് നല്‍കുന്നത് അഞ്ച് ടിന്‍ മാത്രം

പത്തനംതിട്ട: ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു. അരവണ ടിന്നുകളുടെ ക്ഷാമം മൂലം ഒരു ഭക്തന് അഞ്ച് ടിന്‍ വീതം അരവണ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്. ഇന്ന് കൂടുതല്‍ അരവണ ടിന്നുകള്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ […]

Local

ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു

അതിരമ്പുഴ: ജനമനസ്സ് കീഴടക്കി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഇന്ന് പടിയിറങ്ങുന്നു. 2022 ഒക്ടോബർ 26 നാണ് യു ഡി എഫ് ധാരണയനുസരിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് പദവി സജി തടത്തിൽ ഏറ്റെടുക്കുന്നത്. 16 മാസക്കാലം ആയിരുന്നു കോൺഗ്രസ് പാർട്ടിയിലെ ധാരണയെങ്കിലും യു ഡി എഫ് കെട്ടുറപ്പിനെ മാനിച്ച് […]

World

ജപ്പാനില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; തീപിടിത്തം, അഞ്ചുപേരെ കാണാതായി

ജപ്പാനില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേദ എയര്‍പോര്‍ട്ടില്‍ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനവും യാത്രാ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. 5 crew members missing from a plane crash near Tokyo.#Japan #Tokyo pic.twitter.com/Yq7lrwBmk6 — Shadab Javed (@JShadab1) January 2, 2024 […]

Movies

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; മോഡൽ തനൂജയാണ് വധു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. വിവാഹം ഈ വർഷം തന്നെയുണ്ടാകും. വിവാഹ നിശ്ചയ സ്പെഷ്യൽ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.   View this […]

World

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം; അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് […]