Keralam

ശബരിമലയിലെ വരുമാനം 357.47 കോടി; കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് […]

Keralam

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാർ, എട്ട് പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ – എസ്‍ഡിപിഐ പ്രവർത്തകരായ 15 പേരാണ് പ്രതികള്‍. കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ […]

Keralam

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. പ്രിൻസിപ്പൽ വിഎസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മഹാരാജാസ് കോളജിൽ ഒരു വിദ്യാർഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർഥികൾക്കും അധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ […]

India

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം

ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലു വര്‍ഷം മുന്‍പ് അയോധ്യ വിധി കേസില്‍ പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരേയും സംസ്ഥാന അതിഥികളായി ക്ഷണിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം അഞ്ചു ജഡ്ജിമാരാണ് അയോധ്യ വിധി പ്രസ്താവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, […]

District News

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി; ആളപായമില്ല

കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയ്‌ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങവെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൃഷ്ണകുമാർ ഉടൻ പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തി വയ്‌ക്കുകയും ചെയ്തു. ഇതിന് […]

Local

അതിരമ്പുഴ തിരുനാൾ കൊടിയേറ്റിന് വലിയ പള്ളിയുടെയും ചെറിയ പള്ളിയുടെയും മാതൃകയില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ  വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റിന് വലിയ പള്ളിയുടെയും ചെറിയ പള്ളിയുടെയും മാതൃകയില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമായി. അതിരമ്പുഴയിൽ പ്രവർത്തിക്കുന്ന കേക്ക് വേൾഡ് എന്ന ബേക്കറിയിലെ അനീഷിന്റെ നേതൃത്വത്തിലാണ് 70 കിലോയോളം വരുന്ന കേക്ക് നിർമ്മിച്ച് നൽകിയത്. വലിയ പള്ളിയും ചെറിയ […]

Local

അതിരമ്പുഴ തിരുനാളിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ നാളുകൾ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ […]

India

ട്രെയിനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; പോക്കറ്റില്‍ തൃശൂരില്‍ നിന്നുള്ള ടിക്കറ്റ്

ബംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശൂരിൽനിന്ന് […]

Keralam

‘തോന്നിയപോലെ കുർബാന ചൊല്ലാനാകില്ല, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണം’; മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും […]

Local

അതിരമ്പുഴ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ കൊടിയേറ്റ് കർമം നിർവഹിക്കും. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ […]