Keralam

തിരുവല്ലയിൽ സർക്കാർ ടീച്ചേഴ്സ് ട്രെയിനിം​ഗ് ഹോസ്റ്റലിൽ ആത്മഹത്യാ ശ്രമം നടത്തി വിദ്യാർത്ഥി

പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ ടീച്ചേഴ്സ് ട്രെയിനിം​ഗ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തി. ​ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോളേജിലെ മലയാളം വിഭാ​ഗത്തിലെ ഒരു അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. അദ്ധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയെ […]

Local

ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണം; ഏറ്റുമാനൂർ കട്ടച്ചിറയിൽ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി യുവാവ്‌

ഏറ്റുമാനൂർ: വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ കട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം.  ഇയാളുടെ തിരിച്ചറിയൽ രേഖകൾ മോഷണം പോയെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യപ്പെടുന്നത്. രാവിലെ ആറ് മണിയോടെയാണ് ഇയാൾ ടവറിൽ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ പൊലീസിനെ […]

Keralam

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജിൽ വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായിരുന്നു. […]

Local

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിലെ ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാൻ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളില്‍ രാഹുലിന് […]

Keralam

‘ബൂത്തുകള്‍ നേടിയാല്‍ കേരളം പിടിക്കാം’; തിരഞ്ഞെടുപ്പ് വിജയത്തിന് ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണം. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവില്‍ […]

Local

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മറ്റം കവല ഭാഗത്ത് കായൽചിറ വീട്ടിൽ അജിത് കുമാർ (30) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി അടുപ്പത്തിലാവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് […]

Local

അതിരമ്പുഴ ജംഗ്ഷനിൽ ടാറിംഗ് ; ഗതാഗതം നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ 18.01.2024 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം ഏറ്റുമാനൂർ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേക്ക് […]

Entertainment

നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു; ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും വിവാഹം നടക്കുക.   തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ  പ്രണയ വിവാഹമാണ് സാസ്വികയുടേത്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന  തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക […]

Keralam

പ്രധാനമന്ത്രി ഇന്നെത്തും; വരവേല്‍ക്കാനൊരുങ്ങി കൊച്ചി, റോഡ് ഷോ വൈകീട്ട്

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം വൈകീട്ട് 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക് […]