Keralam

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്ക് മരുന്ന് കേസിലെ പ്രതി തടവ് ചാടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് […]

Keralam

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 1991-1995 കാലയളവില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. […]

District News

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍

കോട്ടയം: പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഘത്തിനിരയായ പെൺകുട്ടി ഇക്കഴിഞ്ഞ 21ന് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മരണത്തോട് കീഴടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി […]

Keralam

പ്രണയബന്ധം എതിര്‍ത്തതിൽ വൈരാഗ്യം; പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി

പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളുടെ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗ സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയും […]

India

ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽ വച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തി […]

Keralam

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വക്കീൽ നോട്ടീസ്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ […]

India

മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണി ചെയർമാൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ […]

World

അതിശൈത്യം: അമേരിക്കയിൽ റദ്ദാക്കിയത് രണ്ടായിരത്തിലേറെ വിമാനങ്ങൾ; വലഞ്ഞ് ജനം

അമേരിക്കയിൽ അതിശൈത്യത്തിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം ഇനിയും ദുഷ്കരമാകുമെന്നാണ് സൂചന.  സൌത്ത് വെസ്റ്റ് കമ്പനിയുടെ വിമാനങ്ങളാണ് […]

Keralam

ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്

ലൈസെൻസ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ലേക്ക് ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും […]

Health

കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്: വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; പ്രതീക്ഷയോടെ ആരോഗ്യമേഖല

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ […]