India

അറബിക്കടലിൽ പത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം കടൽ കൊള്ളക്കാര്‍

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വർധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് […]

Keralam

കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ; ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല

കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ. കലോത്സവ മാന്വല്‍ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല എന്നതാണ് കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിൽ പ്രധാനം. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് […]

Keralam

സിറോ മലബാർ സഭ സിനഡ് സമ്മേളനം; പുതിയ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി: സിറോ മലബാർ സഭ സിനഡ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക. കാനോനിക നിയമങ്ങൾ പാലിച്ച് രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ആദ്യ റൗണ്ടിൽ മൂന്നിലൊന്ന് […]

Keralam

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ  അടൂരില്‍ വെച്ച് കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.  […]

Keralam

സംസ്ഥാന സ്‌കൂൾ കലോത്സവം; വെയിലത്തും തളരാതെ കർമ്മനിരതരായിരുന്നു കുട്ടിപ്പോലീസ് സംഘം

കൊല്ലം: കലോത്സവ വേദികളിലും പരിസരങ്ങളിലും മതിയായ സുരക്ഷയും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് 34 സ്‌കൂളുകളിൽ നിന്നാണ് പ്രത്യേക പരിശീലനം ലഭിച്ച സ്റ്റുഡൻറ് പോലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, വേദിയിലും പരിസരപ്രദേശത്തുമുള്ള സജ്ജീകരണങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട സഹായങ്ങൾ തുടങ്ങി കലോത്സവത്തിന്റെ സമസ്ത മേഖലയിലും പൂർണ്ണസമർപ്പണത്തോടെയുള്ള […]

Sports

ജര്‍മൻ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ(78) അന്തരിച്ചു. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്ത താരമാണ്‌ ബെക്കൻബോവർ. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ച ബെക്കന്‍ ബോവര്‍  ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർ താരമാണ്. പശ്ചിമ ജർമ്മനിക്കൊപ്പം ബയേൺ മ്യൂണിക്കിന്റെയും താരമായിരുന്നു ബോവർ‌.  […]

Local

അതിരമ്പുഴ തിരുനാൾ; മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നു

അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചാവറ ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ തിരുനാളിനോട് അനുബന്ധിച്ച് നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഫാ. അജോ പീടിയേക്കൽ ക്ലാസ് നയിച്ചു. ടീൻസ് ക്ലബ് അംഗങ്ങളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗത്തിന് […]

District News

ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; നാളെ ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയിൽ നടത്താൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി […]

Keralam

കലാകിരീടം കണ്ണൂരിന്, കോഴിക്കോട് രണ്ടാമത്; കപ്പുയർത്തിയത് ഫോട്ടോഫിനിഷിങ്ങിൽ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റിനാണ് കണ്ണൂ‍ർ ഒന്നാമതെത്തിയത്. കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. 938 പോയിന്റോടെ പാലക്കാട് മൂന്നാമത്. ഇത് നാലാം തവണയാണ് കണ്ണൂർ കിരീടം […]