Keralam

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു; പ്രതി അർജുന്റെ ബന്ധു

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുത്തിയത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും […]

No Picture
Keralam

മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് തമിഴ്‌നാട് സ്വദേശികള്‍; പിടിയിലായത് തെങ്കാശിയില്‍ നിന്ന്

മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ  തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തിൽ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ […]

Technology

‘ഇനി സൂര്യനിലേക്ക്’; ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

126 ദിവസത്തെ  യാത്ര ഒടുവിൽ ലക്ഷ്യ സ്ഥാനത്തേക്ക്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ  ആദിത്യ എൽ -1 മുൻ നിശ്ചയിച്ച  പ്രകാരം ലഗ്രാൻഞ്ച്  ഒന്ന് എന്ന ബിന്ദുവിലേക്കെത്തുന്നു. പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കുന്ന  ബംഗളൂരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്ത് വൈകിട്ട് നാലുമണിക്കാണ്  അവസാന ഭ്രമണപഥം […]

Keralam

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: കിഫ്ബി മസാല ബോണ്ട്‌ കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.  ഇഡി തനിക്ക് […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ദൈവപരിപാലന ഭവൻ ഉദ്ഘാടനം ചെയ്തു.  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ.ഡോ. […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പിണ്ടി കുത്തി തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം നടന്ന ചടങ്ങിൽ അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അതിരമ്പുഴ പള്ളിയിലെ അറുപത്തിനാലോളം  വരുന്ന കൂട്ടായ്മകൾ പള്ളി മൈതാനത്തു ക്രമീകരിച്ച വാഴപിണ്ടികളിൽ ചിരാതുകൾ കത്തിച്ചു. നിരവധി […]

Keralam

പ്രധാനമന്ത്രിയുടെ പരിപാടിക്കായി ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ചു; വിശദീകരണം തേടി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ടി തേക്കിന്‍കാട് മൈതാനത്ത് ആല്‍മരത്തിന്‌റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‌റെ വിശദീകരണം തേടി ഹൈക്കോടതി. തേക്കിന്‍കാട് മൈതാനിയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ആല്‍മരത്തിന്‌റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‌റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചില്ല മുറിച്ചതിന്റെ […]

District News

കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു; രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി നഷ്ടമായെന്നും ജോസ് കെ മാണി

കോട്ടയം: കേരളത്തിന് എന്ത് ഗ്യാരൻറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെന്ന് കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചാണ് റബർ വില നിർണയിക്കുന്നത്. കേരളത്തിന് സഹായകരമാകുമെന്നതിനാൽ  നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രം […]

Technology

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഐഎസ്ആർഒ; ഫ്യൂവൽ സെൽ പരീക്ഷണ വിജയം നൽകുന്നത് വൻ പ്രതീക്ഷ

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയം. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി പി എസ്) പരീക്ഷണമാണ് വിജയിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്എല്‍വി-സി58ന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷിച്ചത്. തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എല്‍വി-സി58 […]

District News

പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയ യുവാവിന്റെ മരണം; മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ യുവാവിൻ്റെ മരണത്തിനു മുൻപ് നെഞ്ചിലും പുറത്തും മര്‍ദനമേറ്റെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ്‌ സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാർ […]