Keralam

സർക്കാരുമായുള്ള പോരിനിടെ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ; അംഗീകാരം ലഭിച്ചത് ജിഎസ്‍ടി നിയമഭേദഗതിക്ക്

തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഒരാഴ്ച മുമ്പായിരുന്നു സർക്കാർ അനുമതിക്കായി ഓർഡിനൻസ് രാജ്ഭവന് കൈമാറിയത്. അതേസമയം, വിവാദമായ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് […]

World

സൊമാലിയന്‍ തീരത്ത് കപ്പല്‍ തട്ടിക്കൊണ്ടു പോയി; 15 ഇന്ത്യക്കാര്‍ കപ്പലില്‍

സൊമാലിയന്‍ തീരത്ത് ഇന്ത്യക്കാര്‍ ജീവനക്കാരായ കപ്പല്‍ തട്ടിക്കൊണ്ടു പോയി. ലൈബീരിയന്‍ പതാകയുള്ള എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് അജ്ഞാതര്‍ ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പല്‍ വിന്യസിച്ചു. തട്ടിക്കൊണ്ടുപോയ കപ്പലിനെ നാവികസേനാ വിമാനവും സൂക്ഷ്മമായി […]

Keralam

പെരിയാറിന് കുറുകെ നീന്തി റെക്കോർഡിട്ട് അഞ്ച് വയസുകാരൻ

പെരിയാറിന് കുറുകെ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തൽ പ്രകടനം. […]

Keralam

‘അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’; വൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കണം. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു. എ ന്നെങ്കിലും അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്നായിരുന്നു വൃന്ദ കാരാട്ടിനുള്ള ​ഗവർണറുടെ മറുപടി. കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ […]

District News

ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളിൽ നിന്ന് നീക്കി

കോട്ടയം: ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോ​ഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ […]

Keralam

മാതൃകയായി കേരളാ ഹൈക്കോടതി; കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം കേസുകളും തീർപ്പാക്കി

എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് കോടതി തീർപ്പാക്കിയത്. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്. 98,985 ഹർജികളാണ് കഴിഞ്ഞ വർഷം സിവിൽ, ക്രിമിനൽ […]

Gadgets

സോണി ഇന്ത്യ റണ്ണര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമായി പുതിയ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചു

റണ്ണര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചു. ശബ്ദ നിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്‌ലറ്റുകളുടെ സുഖകരവും സുസ്ഥിരവുമായ അനുഭവത്തിനായി രൂപകല്പന ചെയ്തതാണ് സോണി ഫ്‌ളോട്ട് റണ്‍ ഡബ്ല്യൂഐ-ഒഇ610 എന്ന പുതിയ മോഡല്‍. ലൈറ്റ്‌വെയ്റ്റ് ഡിസൈന്‍, പ്രഷര്‍ ഫ്രീ ഡിസൈന്‍ എന്നിവക്കൊപ്പം ഓടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ഒരു […]

India

ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ മഹുവ നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡൽഹി: ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനുവരി 7നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് നോട്ടിസ് നൽകിയിരുന്നത്. ഇതിനെതിരെയാണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി തള്ളിയ […]

Sports

91 വർഷം നീണ്ട അപൂർവ റെക്കോഡ് മറികടന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചത് അപൂർവ റെക്കോഡുകളുമായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകളെറിഞ്ഞ മത്സരമായി രണ്ടാം ടെസ്റ്റ് മാറി. കേവലം നാലര സെഷനുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഇരുടീമുകളും കൂടി എറിഞ്ഞത് 642 പന്തുകള്‍ മാത്രമായിരുന്നു. 1932ലെ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പേരിലായിരുന്നു […]

Keralam

പീഡന കേസ്: പി.ജി. മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ മുന്‍കൂര്‍ ജാമ്യം തേടി മനു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് […]