Sports

ആറ് വിക്കറ്റുമായി ബുംറ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ജസ്പ്രിത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി.  എയ്‌ഡന്‍ മർക്രം (106) സെഞ്ചുറി നേടി. നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ബുംറയ്ക്ക് പുറമെ മുകേഷ് കുമാർ രണ്ടും സിറാജ്, […]

Local

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം ബീച്ചിൽ

തലയോലപ്പറമ്പ്:  പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം. മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ […]

Health

കോവിഡ് ജെഎന്‍.1 വകഭേദത്തിന്‌റെ രണ്ട് പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

കോവിഡ് ജെഎന്‍.1 വകഭേദം ബാധിക്കുന്നവരില്‍ പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി. ഉറക്കപ്രശ്‌നങ്ങളും ഉത്കണ്ഠയുമാണ് പുതിയ കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അധിക ലക്ഷണങ്ങള്‍. വ്യാപന നിരക്ക് കണക്കിലെടുത്ത് ജെഎന്‍.1 വകഭേദത്തെ ‘വേരിയന്‌റ് ഓഫ് ഇന്‌ററസ്റ്റ്’ എന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യസംഘടന മാറ്റിയിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ബുധനാഴ്ച വരെ ഇന്ത്യയില്‍ 511 കോവിഡ് […]

India

മൂന്നു നിലകള്‍; 380 അടി നീളം, 250 അടി വീതി, 161 അടി ഉയരം; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ നോക്കാം

ന്യൂഡൽഹി: അയോധ്യയിൽ നിർമ്മാണം പൂർത്തിയാകുന്ന രാമക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്ത്. പരമ്പരാഗത നാഗര ശൈലിയിൽ മൂന്ന് നിലകളിലായാണ് ക്ഷേത്ര നിർമ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകൾ, 44 […]

Keralam

ഔ​ദ്യോ​ഗിക ഗ്രൂപ്പിൽ പൊലീസുകാരന്റെ രാഷ്ട്രീയ പോസ്റ്റ് ; DGPയ്ക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പൊലീസിന്റെ ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി. സിപിഒ കിരൺ എസ് ദേവാണ് […]

Keralam

62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, […]

Keralam

നടിയെ അക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു. […]

No Picture
Keralam

നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി ട്രിപ്പ്‌ നിർത്തലാക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി  ട്രിപ്പുകൾ  നിർത്തലാക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. നഷ്ടത്തിന്‌  കാരണം സമയക്രമമാണെങ്കിൽ അത്‌ പരിഹരിക്കും. ഇതിന്റെ ഭാഗമായി ഉൾനാടുകളിലേക്കുള്ള സർവീസ്‌ നിർത്തില്ല. പൊതുഗതാഗത രംഗം പരിഷ്‌കരിക്കും. അതിനുള്ള നടപടി ആരംഭിച്ചു. ട്രാഫിക്‌ നിയമലംഘനം കണ്ടെത്താൻ  എ ഐ കാമറ സംവിധാനം സ്ഥാപിച്ച വകയിൽ കെൽട്രോണിന്‌ […]

Keralam

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതില്‍ നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് 4 […]

Keralam

പ്രധാനമന്ത്രിയെത്തി; ആവേശത്തിരയില്‍ പൂരനഗരി; കനത്ത സുരക്ഷ

തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കുട്ടനെല്ലൂരിൽ എത്തിയത്. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് […]