Keralam

‘ഒരാൾ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്തും?’; ചോദ്യപേപ്പർ ചോർച്ച കേസ് ജനുവരി 3 ന് പരിഗണിക്കും

ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി. ഗൂഢാലോചന വകുപ്പ് ചുമത്തിയതിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും. ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് CEO ഷുഹൈബിൻ്റെ മുൻകൂർ […]

Keralam

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍; ചടങ്ങില്‍ പങ്കെടുത്തത് പി ജയരാജനും പി പി ദിവ്യയും ഉള്‍പ്പടെ

കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, […]

Keralam

‘പ്രകോപനപരം, അപലപനീയം’; മഹാരാഷ്ട്ര മന്ത്രിയുടെ മിനി പാകിസ്താന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. […]

Keralam

‘പരോളിന് അര്‍ഹത ഉണ്ടായിട്ടും ആറ് വര്‍ഷമായി നല്‍കിയിരുന്നില്ല; അനുവദിച്ചതില്‍ എന്താണ് മഹാപരാധം’: പി ജയരാജന്‍

കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമെന്നാണ് പി ജയരാജന്റെ ചോദ്യം. പരോളിന് അര്‍ഹത ഉണ്ടായിട്ടും കഴിഞ്ഞ ആറ് വര്‍ഷമായി കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ലെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. മനോരമയ്‌ക്കെതിരെയാണ് പി ജയരാജന്റെ രൂക്ഷ വിമര്‍ശനം. […]

Keralam

‘മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍ : ജി സുധാകരന്‍

ആലപ്പുഴ: വായില്‍ തോന്നിയത് പറയുന്ന ആളല്ല താനെന്നും, മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. താന്‍ വിശ്രമിക്കുകയൊന്നുമല്ല. അങ്ങനെ പറയാന്‍ പത്തനംതിട്ടയിലെ ആ സുഹൃത്തിന് ആവശ്യമില്ല. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് ജി സുധാകരന്‍ […]

World

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]

Keralam

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് […]

Local

മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ തിരുശേഷിപ്പ് പ്രദർശനവും വണക്കവും: സമാപനം ഇന്ന്

മാന്നാനം: കത്തോലിക്കാ സഭയിലെ 1,500ലധികം വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനുള്ള അപൂർവാവസരം. മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചാണ് അത്യപൂർവമായ തിരുശേഷിപ്പ് വണക്കം നടക്കുന്നത്. യേശുക്രിസ്തുവിനെ തറച്ച വിശുദ്ധ കുരിശിന്റെ ഭാഗങ്ങൾ, തലയിൽ വെച്ച മുൾക്കിരീടത്തിന്റെ അംശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതൽ അടുത്ത […]

Keralam

നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും; കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്ക്

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്. നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് […]

Uncategorized

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ […]