Keralam

ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്

തൊടുപുഴ : ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്. ചിന്നക്കനാൽ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസികൾക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച പോസ്റ്റുകൾ പിഴുതുമാറ്റി വൈദ്യുതി വിച്ഛേദിക്കാനാണ് വനംവകുപ്പിൻ്റെ നിർദ്ദേശം. കെഎസ്ഇബി കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവിലൂടെ വൈദ്യുത ലെയ്ൻ വലിച്ചു എന്നുള്ളതാണ് […]

Keralam

ശക്തമായ കാറ്റിനും, ഇടിമിന്നലോടു കൂടിയ മഴയ്ക്കും മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]

World

ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിനായി പോരാടിയ ഫീനിക്സ് പക്ഷി ; ഇന്ന് മലാല ദിനം

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടിയ മലാല യൂസഫ് സായിയുടെ ജന്മദിനമാണിന്ന്. യു എൻ ജൂലൈ 12 മലാല ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്റെ തോക്കിന് മുൻപിൽ പോലും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പോരാടി. 2012 ഒക്ടോബർ 9 ആർക്കും അത്ര പെട്ടന്ന് മറക്കാനാവില്ല. വിദ്യാർഥികളുമായി മടങ്ങിയ […]

Keralam

മുളയുടെ ഇലകൾ വിരിച്ച് അടവച്ചു; വിരിഞ്ഞിറങ്ങിയത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ

കണ്ണൂർ: കണ്ണൂരിൽ കൃത്രിമ സാഹചര്യത്തിൽ അടവച്ച രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ആകെ 31 മുട്ടകളാണുണ്ടായിരുന്നത്. ഇതിൽ 16 മുട്ടകൾ വിരി‍ഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അനിമൽ റെസ്ക്യുവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണത്തിലാണ് രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞത്. […]

India

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ കൂടിക്കാഴ്ച നടത്തി

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ബീഹാര്‍ ചോദ്യപേപ്പര്‍ കേസില്‍ മുഖ്യസൂത്രധാരന്‍ രാകേഷ് രഞ്ജനെ സിബിഐ പട്‌നയില്‍ വച്ച് അറസ്റ്റ് ചെയ്തു. നീറ്റ് പരീക്ഷാക്രമക്കേടില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്ന് സുപ്രിംകോടി ഈ മാസം 18ലേക്ക് മാറ്റിയിരിക്കുകയാണ്. […]

India

മണിപ്പൂര്‍ ഇപ്പോഴും പുകയുകയാണ്, നിരപരാധികളുടെ ജീവന്‍ അപകടത്തില്‍’: പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : മണിപ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കണമെന്ന് നിർദേശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സമാധാനത്തിന്‍റെ ആവശ്യകത പാർലമെന്‍റിൽ പൂർണ ശക്തിയോടെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ സൂചിപ്പിച്ചു. […]

Keralam

സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റും ബോർഡുകളും; എന്തുകൊണ്ട് നടപടിയില്ലെന്ന് ഹൈക്കോടതി

എറണാകുളം : സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റും ഗവൺമെന്‍റ് സെക്രട്ടറിമാരുൾപ്പെടെയുള്ളവർ അനധികൃത ബോർഡുകളും വാഹനങ്ങളിൽ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം. ‘കഴിഞ്ഞ ദിവസം ഒരു ഐജി ബീക്കൺ ലൈറ്റിട്ടാണ് വീട്ടിലേക്ക് പോയത്’ […]

Travel and Tourism

സഞ്ചാരികള്‍ ഇനി ഭാഷ അറിയാതെ നട്ടം തിരിയേണ്ട; ടൂറിസം കേന്ദ്രങ്ങളില്‍ ‘എഐ’ കിയോസ്‌കുകള്‍ ഉത്തരം തരും

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല. നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്വന്തം ഭാഷയില്‍ അവര്‍ക്ക് മറുപടി കൊടുക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന കാര്യം […]

Health

ഹൃദയാരോഗ്യത്തിനായി ദിവസവും 10 മിനുറ്റ് നടക്കാം; പക്ഷേ നടത്തത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്

ദിവസവും 10 മിനുറ്റ് നടക്കുന്നത് ഹൃദയത്തിന്‌റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. ചെറിയ സമയത്തേക്കുള്ള ശാരീരിക അധ്വാനം കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു. 10 മിനുറ്റ് ദിവസവും നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നതനുസരിച്ച് ചെറിയ സമയത്തേക്കുള്ള […]

Sports

റയൽ മാഡ്രിഡിനായി ഒമ്പതാം നമ്പർ ജേഴ്‌സിയിൽ അരങ്ങേറാൻ ഫ്രാൻസ് സൂപ്പർ താരം കീലിയൻ എംബാപ്പെ

മാഡ്രിഡ് : റയൽ മാഡ്രിഡിനായി ഒമ്പതാം നമ്പർ ജേഴ്‌സിയിൽ അരങ്ങേറാൻ ഫ്രാൻസ് സൂപ്പർ താരം കീലിയൻ എംബാപ്പെ. മുൻ പിഎസ്ജിയുടെ സൂപ്പർ താരത്തെ ജൂലായ് 26 ന് സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും റയൽ മാഡ്രിഡ് മാനേജ്‌മെന്റ് അറിയിച്ചു. പി എസ് ജി യിൽ പത്താം നമ്പർ […]