Keralam

ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് മ​ഹാരാജാസ്

കൊച്ചി: മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അധികൃതർ. വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർഥികൾക്ക് ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരാനാവില്ല. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും കൂടാതെ സെക്യൂരിറ്റി […]

Keralam

പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി കാക്കനാട് കേരള ബുക്ക്സ് ആൻ്റ് പബ്ലിഷിംഗ് സൊസൈറ്റി (കെബിപിഎസ്) സന്ദർശിച്ചു. പാഠപുസ്തകങ്ങളുടെ അച്ചടി മന്ത്രി നേരിട്ട് വിലയിരുത്തി. 2, 4, 6, 8, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. 1, […]

Keralam

ഇലക്ട്രിക് ബസ് വിവാദം: ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ തുടർ നടപടി സ്വീകരിക്കും. സിഎംഡി […]

Sports

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ കോഹ്‌ലിയില്ല; പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ്‌ലി വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും താരത്തിന്റെ സ്വീകാര്യത മാനിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ എക്‌സിൽ കുറിച്ചു. വിട്ടുനിൽക്കാനുള്ള പ്രധാന കാരണം ഇതുവരെ താരമോ ക്രിക്കറ്റ് ബോർഡോ […]

Keralam

ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളിൽ ഡിസ്ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ഗ്രാം […]

India

ബിൽക്കിസ് ബാനു കേസ്: സമയ പരിധി അവസാനിക്കാനിരിക്കെ പ്രതികൾ കീഴടങ്ങി

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഞായറാഴ്ച വൈകുന്നേരം ഹാജരായത്. സിംഗ്വാദ് രന്ധിക്പൂരിൽ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ […]

Local

അതിരമ്പുഴ തിരുനാൾ: ബധിരർക്കും മൂകർക്കും വേണ്ടി ആംഗ്യഭാഷയിലുള്ള വി. കുർബാന നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഞായറാഴ്ച  ഉച്ചക്ക് 2 മണിയ്ക്ക് ബധിരർക്കും മൂകർക്കും വേണ്ടിയുള്ള വി. കുർബാന നടന്നു. നിരവധി വിശ്വാസികൾ ഈ കുർബാനയിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടു. കോട്ടയം അയ്മനം ഹോളിക്രോസ് പ്രൊവിൻഷ്യലിലെ ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിലാണ് വി. കുർബാന […]

Sports

വെറുതെവിടൂ, അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സാനിയ മിർസ

ഹൈദരാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സാനിയ മിർസ. വിവാഹ മോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തിൽ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. സ്വകാര്യത മാനിക്കണം. ഷുഹൈബ് മാലിക്കിന് ആശംസകൾ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു. ഇന്നലെയാണ് പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള […]

Local

പതിവ് തെറ്റിച്ചില്ല, അതിരമ്പുഴ പുണ്യാളന് ഏലക്ക മാല ചാർത്തി ചാണ്ടി ഉമ്മൻ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി.  പള്ളിയിലെത്തി കഴുന്നെടുത്ത് പ്രാർത്ഥിച്ചതിന് ശേഷം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പുണ്യാളന് ഏലക്ക മാല ചാർത്തിയാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്.   എല്ലാ വർഷവും അതിരമ്പുഴ പള്ളിയിലെത്തി പുണ്യാളന് ഏലക്ക മാല […]

Food

പാഴ്സൽ ഭക്ഷണം: തയാറാക്കിയ സമയം രേഖപ്പെടുത്തണമെന്ന നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് ഹോട്ടൽ അസോസിയേഷൻ

ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷൻ. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്. മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത […]