Keralam

തദ്ദേശവാർഡ് പുനഃവിഭജന ഓർഡിനൻസ് അനുമതിക്കായി ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിനറെ അപേക്ഷ. കമ്മീഷന്‍റെ അനുമതി ഇല്ലാത്തതിനാൽ ഗവർണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ […]

District News

വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന് കോട്ടയം

കോട്ടയം: വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന്‌ കോട്ടയം. ബുധനാഴ്ച ജില്ലയിലാകെ കനത്ത മഴ ലഭിച്ചു. രാവിലെ മടിച്ചുനിന്ന മഴ വൈകിട്ടോടെ അതിശക്തമായി. ഇതോടെ പ്രധാന റോഡുകളിൽ ഉൾപ്പെടെ മഴവെള്ളം നിറഞ്ഞു. കുമരകം, വൈക്കം മേഖലയിൽ അതിശക്തമായ മഴയാണ്‌ ലഭിച്ചത്‌. ഓറഞ്ച്‌ അലർട്ടാണ്‌ ജില്ലയിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിതീവ്ര […]

District News

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ “എയ്ഞ്ചൽ മീറ്റ് 2024”  സംഘടിപ്പിച്ചു

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഫൊറോനയുടെ കീഴിലുള്ള വിവിധ  ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരിച്ച കുഞ്ഞു മിഷണറിമാരുടെ സംഗമം “എയ്ഞ്ചൽ മീറ്റ് 2024” അതിരമ്പുഴയിൽ സംഘടിപ്പിച്ചു.  ഫൊറോന വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു.  ഫൊറോന ഡയറക്ടർ ഫാ. ടോണി കോയിൽ […]

Keralam

ശക്തമായ കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം. കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്. കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് […]

Sports

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന […]

Keralam

2023 ലെ പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ. മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 […]

India

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനോടും ബിജെപിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താര പ്രചാരകര്‍ തിരഞ്ഞെടുപ്പിന്റെ അന്തസ് പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന പ്രചാരണം നടത്തരുതെന്നും കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി. താരപ്രചാരകര്‍ വര്‍ഗീയ […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി; പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കർഷകർ

പെരിയാറിലെ മത്സ്യക്കുരുതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യക്കർഷകർ അവസാനിപ്പിച്ചു. മത്സ്യക്കർഷകരുടെ അഞ്ച് ആവശ്യങ്ങളും അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ട പരിഹാരത്തിന് ഇടപെടൽ നടത്താമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുമെന്നും അധികൃതർ ഉറപ്പ് […]

Sports

സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന് ; യുവരാജ് സിംഗ്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കരുതെന്ന് മുന്‍ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ […]

Keralam

നഴ്സിംഗ് പ്രവേശന പ്രതിസന്ധി ഒഴിയുന്നു ; ജിഎസ്ടി വേണ്ടെന്ന നിലപാടിൽ എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടിൽ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ. ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന് ഒറ്റയ്ക്ക് എടുക്കാൻ ആകില്ല. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. മന്ത്രിയുടെ പ്രതികരണം അനുകൂലമെന്ന് […]