Keralam

‘കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ല; വീഴ്ചയുണ്ടായത് ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിൽ’; മന്ത്രി സജി ചെറിയാൻ

കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ചയുണ്ടായത്. സംഘാടനം വളരെ മെച്ചപ്പെട്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. ചികിത്സയ്ക്കായി കോട്ടയത്ത്‌ നിന്ന് ഇന്ന് വീണ്ടും ഡോക്ടർമാരുടെ […]

Keralam

മൂന്നാറിലെ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ബസിന്റെ ഔപചാരിക ഉദ്‌ഘാടനം നാളെ (31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും.യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ […]

Keralam

പെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലം: കെ സുധാകരന്‍

പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കാനായി മേല്‍ക്കോടതിയിലേക്ക് പോകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറ് അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചത് പാര്‍ട്ടിക്കുള്ള […]

Local

ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം പി.ജെ.ചാക്കോ

ഏറ്റുമാനൂർ : ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിൽ ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങൾ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബർ 22- ന് നടന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കൻ )കോട്ടയം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ)പരാതി നൽകിയത്. ബാങ്കിന്റ 1744-ാം നമ്പർ […]

Keralam

മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പ്രത്യേക സ്‌ക്വാഡ്; കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ; ആയിരം പോലീസുകാര്‍

കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൊച്ചിയില്‍ വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുമെന്നും 1000 പോലീസുകാരെ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് […]

Keralam

മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ […]

General

ഇനി ‘ജനറേഷൻ ബീറ്റ’; 2025 ജനുവരി ഒന്ന് മുതൽ പുതിയ ജനസംഖ്യാ ഗ്രൂപ്പിന്റെ ഉദയം

2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ഉദയം ചെയ്യും. 2025-നും 2039-നും ഇടയിൽ ജനിച്ച കുട്ടികളായി നിർവചിക്കപ്പെട്ടിരിക്കുന്ന ഈ സംഘം 2035-ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. ജനറേഷൻ ബീറ്റയിൽ നിന്നുള്ള പലരും 22-ാം നൂറ്റാണ്ടിന്റെ ഉദയത്തിന് സാക്ഷ്യം […]

World

മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി

നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ നടപ്പാക്കുന്നു. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. വധശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനില്‍ […]

Entertainment

‘ആരോഗ്യം മതി, പ്രായം ഒരു പ്രശ്‌നമല്ല’; യുവ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ മോഹന്‍ലാല്‍

പ്രായമുള്ള നായകന് പ്രായം കുറഞ്ഞ നായിക. മലയാളം ഉള്‍പ്പടെയുള്ള എല്ലാ സിനിമകളിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. പ്രായമല്ല, ആരോഗ്യവും ആത്മവിശ്വാസവുമാണ് നടന്‍റെ സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കേണ്ടത് എന്നാണ് താരം പറഞ്ഞത്. ഇത് […]

Keralam

കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം; ‘നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം നിയമ നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. പോലീസ് റിപ്പോർട്ട് എതിരായിട്ടും […]