Keralam

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്മസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ വിപുലമായ പരിശോധനകള്‍ നടത്തി. സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ […]

Keralam

വിസ്മയ കേസ് പ്രതി കിരൺ പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പോലീസ് റിപ്പോർട്ടും […]

District News

ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്

ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും […]

Automobiles

എംജിയുടെ വേ​ഗരാജാവ് സൈബർസ്റ്റർ ഇന്ത്യയിലേക്ക്; അടുത്തവർഷം വിപണി നിറയാൻ ഇലക്ട്രിക് സ്പോർട്സ് കാർ

എംജിയുടെ വേ​ഗരാജാവ് സൈബർസ്റ്റർ ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ‌ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രീമിയം ഔട്ട്ലറ്റുകളിലൂടെയാകും സൈബർസ്റ്റാർ വിൽപനക്കെത്തുക. 2025ൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം അവതരിപ്പിക്കും. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിൻറെ ഇലക്‌ട്രിക് കാറാണ് ഇത്. കുറച്ച് മാസങ്ങൾക്ക് മുമ്പെയാണ് […]

World

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരി​ഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ […]

Keralam

സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും […]

Keralam

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്കും ടോള്‍, ജനുവരി 6 മുതൽ കർശന പിരിവ്

പാലക്കാട്‌ പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവിന് നീക്കം. പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ജനപ്രതിനിധികൾ സർവ്വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ വാഹനത്തിന്‍റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ […]

Keralam

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; കൊല്ലപ്പെട്ട പശുക്കുട്ടിയുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ

വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും കടുവയുടെ ആക്രമണം. പുലിയാർകുന്ന് വീട്ടിൽ സി സതീശന്‍റെ ഒരു വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ മേയാൻ വിട്ട പശു തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃഗം ആക്രമിച്ച നിലയിൽ പശു കിടാവിനെ കണ്ടെത്തുന്നത്. ഉടനെ ചികിത്സക്കായി പൂക്കോട് വെറ്റിനറി കോളജിൽ […]

India

‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി

വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി. ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “ഇന്ന് ഞാൻ […]

Keralam

ടി.പി ചന്ദ്രശേഖരൻ കേസ്, പ്രതി കൊടി സുനി പരോളിൽ പുറത്തിറങ്ങി

ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്. എന്നാൽ പോലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് […]