Keralam

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ […]

Keralam

‘സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു’ ; എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്

സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്തയച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചുവെന്നും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു. […]

Keralam

ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി; കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി കെഎസ്ആർടിസി ഉദ്യോഗസ്ഥർ. കെഎസ്ആർടിസി പാപ്പനംകോട് സബ് സ്റ്റോറിലെ 2 ഉദ്യോഗസ്ഥരാണ് പർച്ചേസിൽ ക്രമക്കേട് കാണിച്ചത്. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ജോൺ ആംസ്ട്രോങ്ങ്, സ്റ്റോർ അസിസ്റ്റന്റ് അനിഷ്യ പ്രിയദർശിനി യു വി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഒന്നോ രണ്ടോ കടകളിൽ നിന്ന് […]

Keralam

‘വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ല’ ; സജി ചെറിയാന്‍

വെള്ളിയാഴ്ച വെള്ളാപ്പള്ളിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ലെന്ന് ഈ വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാം. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ട. വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി. ക്ഷണിക്കപ്പെടുന്ന […]

Keralam

വിസ തട്ടിപ്പ് കേസ്; സനൽ ഇടമറുക് അറസ്റ്റിൽ പോളണ്ടിൽ അറസ്റ്റിൽ

യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. ഫിൻലാൻഡ് വിദേശകാര്യ മന്ത്രാലയം അറസ്റ്റ് സ്ഥിരീകരിച്ചു. ഒരു മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കാനുള്ള യാത്രയ്ക്കിടെ മാർച്ച് 28ന് പോളണ്ടിലെ വാർസോയിലെ മോഡ്ലിൻ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020ലെ വിസത്തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ […]

Keralam

മുനമ്പം ഭൂമി കേസ്: വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി

മുനമ്പം ഭൂമി കേസില്‍ വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന വാദത്തില്‍ ഉറച്ച് വഖഫ് ബോര്‍ഡ്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാമെന്നുള്ള നിമ്പന്ധയും ഉള്ളതിനാല്‍ ഭൂമി വഖഫ് അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ വാദിച്ചു. ഫാറൂഖ് കോളജ് മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലാത്തിനാല്‍ കോളജിന് […]

Keralam

ചാമ്പ്യന്‍സ് ലീഗില്‍ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍; ആര്‍സനല്‍ റയലിനെയും ബയേണ്‍ ഇന്റര്‍മിലാനെയും നേരിടും, മത്സരം രാത്രി 12.30ന്

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്ന് രാത്രി പന്ത്രണ്ടര മുതല്‍ ആദ്യപാദമത്സരങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മന്‍ നഗരമായ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ആര്‍സനലിന്റെ തട്ടകമായ യുകെയിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് ആണ് അവരുടെ എതിരാളികള്‍.

Keralam

കെഎസ്ആര്‍ടിസിക്ക് ആശ്വാസം: 102.62 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി […]

Keralam

‘അധികാരങ്ങള്‍ കയ്യടക്കുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീത്’; കോടതി വിധി ജനാധിപത്യത്തിന്റെ വിജയം; പിണറായി

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം […]

Keralam

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, […]