India

‘കോണ്‍ഗ്രസ് സംസാരിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍; രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മോദി

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കുന്ന പ്രസ്താവനയെന്ന് മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് […]

Uncategorized

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ എഎപിയ്ക്ക് ഒരുകൂട്ടം എംഎല്‍എമാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 7 പേര്‍ രാജിവച്ചു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ചാണ് എംഎല്‍എമാരുടെ കൂട്ടരാജി. ഭാവന ഗൗര്‍,രോഹിത് മെഹറൗലിയ,രാജേഷ് ഋഷി,മഥന്‍ ലാല്‍,നരേഷ് യാദവ്, പവന്‍ ശര്‍മ്മ,ബി എസ് […]

Keralam

തിരുവാണിയൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കും. സ്കൂളിൽ വെച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് […]

India

പാവങ്ങളെയും ഇടത്തരക്കാരെയും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി; ജനപ്രിയ ബജറ്റിന്റെ സൂചനയോ?

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ തെളിയുന്നത് ജനപ്രിയ ബജറ്റിന്റെ സൂചനകള്‍. ദരിദ്രരേയും മധ്യവര്‍ഗത്തെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടേയെന്ന് മോദി പറഞ്ഞ വാക്കുകളാണ് ഇത്തവണത്തേത് ജനപ്രിയ ബജറ്റായേക്കാമെന്ന സൂചന നല്‍കുന്നത്. മധ്യവര്‍ഗത്തിന് ആദായ നികുതി […]

Keralam

പണം സോക്‌സിനുള്ളില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നല്‍കുന്നതിനാണ് […]

Keralam

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു; വിഴിഞ്ഞത്ത് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്നു വെഞ്ചിലാസ്. ബസ് വളവില്‍ വെട്ടിച്ചപ്പോള്‍ കൈ പുറത്തേക്ക് പോവുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് മരണം. ബസിലുണ്ടായിരുന്ന […]

Keralam

ബ്ലാസ്റ്റേഴ്സിന് പുതിയ കാവൽ ഭടൻ; കമൽജിത് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ ജിതിന്റെ സാന്നിധ്യം അവശേഷിക്കുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ്ബിന്റെ […]

India

‘പാവം രാഷ്ട്രപതി, വായിച്ചു തളര്‍ന്നു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; വിമര്‍ശിച്ച് രാഷ്ട്രപതി ഭവന്‍

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പ്രസിഡന്റ് മുര്‍മുവിനെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പദവിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. പാവം രാഷ്ട്രപതി, വായിച്ചു തളര്‍ന്നു. അഭിസംബോധനയില്‍ നിറയെ […]

Keralam

കുണ്ടറ ലൈം​ഗിക പീഡനം; മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി […]

Keralam

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; ‘പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയോ എന്നതില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും’ :പി സതീദേവി

ചോറ്റാനിക്കരയില്‍ മുന്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അങ്ങേയറ്റം ദുഃഖകരമായ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്ന് സതീദേവി പറഞ്ഞു. പോക്‌സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംഭവം […]