Movies

“ഇന്ത്യാ ഈസ് ഇന്ദിര ആൻഡ് ഇന്ദിര ഈസ് ഇന്ത്യാ” കങ്കണ റണൗട്ട് ചിത്രം ‘എമര്‍ജന്‍സി’ തിയേറ്ററുകളിലേക്ക്

ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ യുടെ പുതിയ ട്രെയിലർ പുറത്ത്. പല തവണ റിലീസ് ഡേറ്റുകൾ മാറ്റിവെച്ച ചിത്രം ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1970 കളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമയിൽ ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ […]

Technology

സാങ്കേതിക പ്രശ്നം; സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും ഇടയിൽ PSLV -C60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും. ഡിസംബർ 30ന് പിഎസ്എൽവി സി 60 […]

India

ദേശീയഗാനം ആലപിച്ചില്ല, തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ദേശീയ ഗാനത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ഒഴിവാക്കി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. എന്നാൽ ദേശീയ ഗാനം ഒഴിവാക്കിയതല്ലെന്നും നയപ്രഖ്യാപനത്തിന് ശേഷമാണ് ദേശീയ ഗാനം ആലപിക്കാറുള്ളതെന്നുമാണ് സർക്കാർ വിശദീകരണം. തുടർച്ചയായ മൂന്നാം […]

Keralam

63,564 പുതിയ വോട്ടര്‍മാര്‍, 232 പുതിയ പോളിങ് സ്‌റ്റേഷനുകള്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ […]

Keralam

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില. ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ […]

District News

സിപിഐഎം നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി കോട്ടയത്തെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്

കോട്ടയം : സിപിഐഎം നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി കോട്ടയത്തെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്. ജൂനിയർ ആയിട്ടുള്ളവർക്ക് പാർട്ടി കൂടുതൽ പ്രാധാന്യം നൽകുന്നെന്നാണ് പരാതി. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സുരേഷ് കുറുപ്പ് പറയുന്നത്. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുക്കാതിരുന്നത് അതൃപ്തിയെ തുടർന്നാണെന്നും റിപ്പോർട്ടുകൾ ഉണ്ട് എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് […]

Health

അമിതമായി ചായകുടിയ്ക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാകാം

ഒരു ചായ കുടിച്ചാൽ ആ ദിവസം തന്നെ ഉഷാറായി എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ ആമാശയത്തിന് അത്ര ഗുണകരമല്ല, കൂടാതെ ഇത് വയറ്റിലെ ആസിഡ് ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും. ചായയിൽ കാപ്പിയിൽ ഉള്ളതിനേക്കാൾ കഫീൻ […]

Business

ബാങ്കിങ് ഓഹരികളിന്മേല്‍ വില്‍പ്പന സമ്മര്‍ദ്ദം; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണി ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ബാങ്ക് ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണം. ഒക്ടോബര്‍- […]

Movies

‘കിനാവിൻ വരി’ എന്ന് സ്വന്തം പുണ്യാള’നിലെ ഗാനമെത്തി; പുത്തൻ ഗെറ്റപ്പിൽ ബാലു വര്‍ഗീസ്

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളനി’ലെ പുത്തൻ ഗാനമെത്തി. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് […]

Keralam

‘സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരം, ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല’; കെ.മുരളീധരൻ

സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ  സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ […]