Keralam

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ; 31 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിക്ക് ഒരുങ്ങിയത്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണം. […]

Keralam

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പിഎന്‍ പ്രസന്നകുമാര്‍ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രസന്നകുമാര്‍, ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ […]

Keralam

‘എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ല; പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി ’; കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചന നൽകി കെ സുരേന്ദ്രൻ. എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി. പുതിയ ആളുകൾക്ക് എക്കാലവും അവസരം നൽകിയിട്ടുണ്ട്. ഇനിയും അത് നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ […]

Keralam

‘മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?’ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. എം വി ഗോവിന്ദനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് […]

India

23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഫെബ്രുവരി 13 ന് തുടക്കം

23-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ 20 വരെ . നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം. പുനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പും ചേർന്ന് ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി മുംബൈയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. […]

Keralam

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്. […]

Keralam

എട്ടു പേര്‍ക്കു പുതുജീവനേകി അലന്‍ അനുരാജ് യാത്രയായി

പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്കു […]

Keralam

കൊച്ചിലെ നൃത്ത പരിപാടി; സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ല; GCDA സൈറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ

കൊച്ചിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ സൈറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ. എസ്.എസ് ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കരാറിലെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘാടകരായ മൃദംഗ വിഷന് ഉണ്ടായത് ഗുരുതര പിഴവാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയർമാൻ […]

Keralam

അതിജീവനത്തിന്റെ ചുവടുകളുമായി കലോത്സവവേദിയില്‍ വെള്ളാര്‍മലയുടെ കുട്ടികള്‍

ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഏഴംഗസംഘമാണ് നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ […]

Uncategorized

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പതിനെട്ട് വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയില്‍

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. […]