District News

മതവിദ്വേഷ പരാമർശക്കേസ്; പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു കഴിഞ്ഞ ദിവസമാണ് പിസി ജോർജ് […]

Sports

രഞ്ജി ട്രോഫി ഫൈനൽ, കേരളം ലീഡിനായി പൊരുതുന്നു, 3 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. നിലവിൽ കേരളം 165/ 3 എന്ന നിലയിലാണ്. 77 റണ്‍സുമായി ആദിത്യ സര്‍വതെയും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് […]

Business

താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്, ഓഹരി വിപണി കൂപ്പുകുത്തി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികമായി പത്തുശതമാനം താരിഫ് കൂടി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി […]

Technology

രഹസ്യവിവരങ്ങൾ ചോർത്തിയ 20 ജീവനക്കാർ പുറത്ത്; മെറ്റയിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിൽ സുരക്ഷാവീഴ്ച. കമ്പനിയുടെ രഹസ്യവിവരങ്ങൾ ചോർത്തിയ 20 ജീവനക്കാരെ പിരിച്ചുവിട്ടു. മെറ്റയുടെ ഭാവിപദ്ധതികൾ, മീറ്റിംഗുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ചോർത്തിയതിനെ തുടർന്നാണ് നടപടി. കമ്പനിയിലെ ആഭ്യന്തര വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ തെറ്റാണെന്നും, ഇത് കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.  കമ്പനിയിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവനക്കാർക്ക് ഇതുമായി […]

Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി […]

Keralam

കെ.സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നത് അനുകൂലിച്ച് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ കത്തയച്ചു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് കൂടി ആലോചനകൾക്ക് ശേഷം ആകണം. […]

India

കേരളത്തിന് തിരിച്ചടിയാകുന്ന തീരുമാനം വീണ്ടും; സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാൻ കേന്ദ്ര നീക്കമെന്ന് റിപ്പോർട്ട്

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ വെക്കും. നിലവില്‍ നൽകുന്ന 41 ശതമാനം നികുതി വിഹിതം 40 ശതമാനമാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 50 ശതമാനമാക്കണമെന്നാണ് കേരളം അടക്കം […]

Keralam

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; പിഎസ്‌സി നിയമനങ്ങളില്‍ അഞ്ചുശതമാനം വരെ വെയിറ്റേജ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ചു ശതമാനം […]

Local

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂർ :ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.  പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനി ഷൈനി ഇവരുടെ മക്കളായ അലീന (11) ഇവാന (10) എന്നിവരാണ് മരിച്ചത്. റെയിൽവേ പോലീസും ഏറ്റുമാനൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തി […]

Keralam

വയനാട് ടൗൺഷിപ്പ്; നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ

മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും. ഭൂവിസ്തൃതി ഉയർത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. […]